വൈറലായി ഹാരി മഗ്വയരുടെ ‘മണ്ടന്‍’ ഡിഫെൻഡിങ്, വീഡിയോ കാണാം

Image 3
FeaturedFootball

എഫ്എ കപ്പ്‌ സെമിയിൽ ചെൽസിയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടു പുറത്തായിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 19 മത്സരങ്ങളുടെ അപരാജിതകുതിപ്പിന് ശേഷം ചെൽസിയോടേറ്റ പരാജയത്തിൽ എടുത്തു പറയേണ്ടത് സൂപ്പർതാരം ഡേവിഡ് ഡി ഗെയയുടെ മോശം പ്രകടനമാണ്. സേവ് ചെയ്യാമായിരുന്ന രണ്ടു ഗോളുകളാണ് യുണൈറ്റഡ് താരത്തിന്റെ കൈകളിലൂടെ ചോർന്നത്.

ഡി ഗെയയെ കൂടാതെ പ്രതിരോധതാരത്തിനു കൊടുക്കുന്ന ഏറ്റവും വലിയ തുക നൽകി ലൈസെസ്റ്റർ സിറ്റിയിൽ നിന്നും ചേക്കേറിയ ഹാരി മഗ്വയറിന്റെ പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്. ചെൽസിയുടെ മൂന്നാം ഗോളിനുടമയായ ഹാരി മഗ്വയറിനു ഇപ്പോൾ നല്ല കാലമല്ലെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

സതാംപ്റ്റണെതിരായ മത്സരത്തിൽ എതിർ ടീമിന് കിട്ടിയ കോർണറെടുക്കുന്ന സമയത്ത് സ്വന്തം ടീമിലെ താരമായ വൻ ബിസാക്കയെ മാർക്ക് ചെയ്തതിനു സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസം കേട്ട താരമാണ് ഹാരി മഗ്വയർ. എന്നാൽ ഇതിവിടെ തീരുന്നില്ല. ചെൽസിക്കെതിരെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഇഞ്ചുറി ടൈമിൽ ചെൽസി താരമായ ഹഡ്സൺ ഒഡോയിൽ നിന്നും പന്ത് കൊണ്ട് രക്ഷപെടാൻ ശ്രമിച്ച താരം സഹതാരമായ മാറ്റിച്ചിൽ നിന്നും വരെ പന്ത് തട്ടിയെടുത്തു ചെൽസിതാരം ജോർജിഞ്ഞോയെ ഡ്രിബ്ൾ ചെയ്ത് പാസ്സ് കൊടുക്കുകയായിരുന്നു. എന്നാൽ ഇത്രയും പരിഭ്രമിച്ചു കൊടുത്ത പന്ത് എത്തിയതോ ചെൽസി താരമായ അലോൻസോയിൽ തന്നെയാണ്. ഇഞ്ചുറി ടൈമിൽ നടന്ന സംഭവം എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.