കളി കൈവിട്ടു, സഹതാരങ്ങളെ ചീത്തവിളിച്ച് രോഹിത്ത്, ഇന്ത്യന്‍ ക്യാമ്പ് അസ്വസ്ഥം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും പിന്നീട് ആദ്യ ദിനം കളി ഓസ്‌ട്രേലിയ വരുതിയില്‍ നിര്‍ത്തിയിരുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വി്ക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എടുക്കാനും ഓസ്‌ട്രേലിയക്കായി.

മത്സരത്തിനിടെ അസ്വസ്ഥനായി രോഹിത് ശര്‍മ സഹ താരങ്ങളോട് ചൂടായി പോലും സംസാരിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ 73 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയെങ്കിലും പിന്നീട് ട്രാവിഡ് ഹെഡ്ഡ്- സ്റ്റീവ് സ്മിത്ത് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ വരുതിയില്‍ നിന്നു കളി പോയി. ഇതിന്റെ അസ്വസ്ഥയിലാണ് ധോനി സഹ താരങ്ങളോടു കയര്‍ത്തത്.

ആദ്യ ദിനത്തിന്റെ രണ്ടാം സെഷനിലായിരുന്നു സംഭവം. രോഹിത് മോശം ഭാഷയില്‍ സഹ താരങ്ങളോട് സംസാരിക്കുന്നത് സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാം. രവീന്ദ്ര ജഡേജ പന്തെറിയുന്നതിനിടെ ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോഴായിരുന്നു രോഹിതിന്റെ രോഷാകുലനായുള്ള പ്രതികരണം.

ഇന്ത്യ ആര്‍ അശ്വിനു പകരം നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടീമിനെ ഇറക്കിയത്. ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. ഇതേറെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

 

You Might Also Like