ഭുവി ക്യാച്ച് കൈവിട്ടു, നിയന്ത്രണം വിട്ട് രോഹിത്ത് ചെയ്തത്

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ തോറ്റെന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് വിജയിച്ച് കയറിയത്. അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ടീം ഇന്ത്യക്ക് ജയം ഒരുക്കിയത്.

മത്സരത്തിനിടെ 16ാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു നിര്‍ണ്ണായ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. വിന്‍ഡീസ് ഇന്നിംഗ്‌സിനെ മുന്നോട് നയിച്ച പവലിന്റെ അനായാസ ക്യാച്ചാണ് ഭുവനേശ്വര്‍ കുമാര്‍ വിട്ടുകളഞ്ഞത്. ഇതോടെ ഇന്ത്യ തോറ്റെന്ന് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു.

അതെസമയം ഭുവി ക്യാച്ച് കൈവിട്ടതോടെ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് നിയന്ത്രണം നഷ്ടമായി. ഭുവനേശ്വറിന്റെ കൈയ്യില്‍ നിന്നും വഴുതി വീണ പന്തിനോടാണ് രോഹിത്ത് അരിശമെല്ലാം പ്രകടിപ്പിച്ചത്. നിലത്ത് വീണ പന്ത് ദൂരേയ്ക്ക് കാലുകൊണ്ട് അടിറ്റകറ്റിയാണ് രോഹിത്ത് രോഷം പ്രകടിപ്പിച്ചത്.

രോഹിത് പന്ത് തട്ടിതെറിപ്പിച്ചതോടെ എക്‌സ്ട്രാ റണ്‍സ് ഓടിയെടുക്കാനും വിന്‍ഡീസിന് സാധിച്ചു. ഇന്ത്യന്‍ ക്യാമ്പിനെ അസ്വസ്തപ്പെടുത്തിയ നിമിഷമായിരുന്നു അത്.

https://twitter.com/addicric/status/1494718969705480194?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1494718969705480194%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsportsfan.in%2Fcricket%2Fwatch-video-frustated-rohit-sharma-after-drop-by-buvaneshwar-kumar%2F

എന്നാല്‍ 19ാം ഓവറില്‍ ഭുവനേശ്വര്‍ ഈ തെറ്റിന് പ്രായശ്ചിത്തം വീട്ടി. വിന്‍ഡീസ് ജയിച്ചെന്ന് ഉറപ്പിച്ചിടത്ത് നിന്ന് വെറും നാല് റണ്‍സ് വിട്ടുകൊടുത്തു എന്ന് മാത്രമല്ല നിക്കോളാസ് പൂരാന്റെ വിക്കറ്റും ആ ഓവറില്‍ ഭുവി സ്വന്തമാക്കി. ഇതോടെ വെസ്റ്റിന്‍ഡീസിന്റെ വിജയമോഹം എട്ട് റണ്‍സ് അകലെ അവസാനിപ്പേക്കേണ്ടിയും വന്നു.