കോഹ്ലി മുതല്‍ ജഡേജ വരെ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ റെസ്‌റ്റോറന്റുകള്‍

Image 3
CricketFeaturedTeam India

ഇന്ത്യക്കാര്‍ രണ്ട് കാര്യങ്ങളെയാണ് ഏറ്റവും അധികം ഇഷ്ടപ്പെടുന്നത്. ഒന്ന് ക്രിക്കറ്റും മറ്റൊന്ന് ഭക്ഷണവും. ഈ രണ്ടും കൂടിച്ചേരുമ്പോള്‍, അത് ഇന്ത്യയില്‍ വലിയ വിജയമായി മാറാറുണ്ട്. നിലവില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം റെസ്റ്റോറന്റുകള്‍ തുറന്നിട്ടുണ്ട്. വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ ക്രിക്കറ്റ് അതികായന്മാര്‍ റെസ്റ്റോറന്റ് ബിസിനസുമായി രംഗത്തുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

റെസ്റ്റോറന്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍

വിരാട് കോഹ്ലി – ഒണ്‍8 കമ്യൂണ്‍

ഒണ്‍8 കമ്യൂണ്‍ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയാണ് വിരാട് കോഹ്ലി. 2022 ല്‍ മുംബൈയില്‍ സ്ഥാപിച്ച ഈ റെസ്റ്റോറന്റ് കിഷോര്‍ കുമാറിന്റെ ജുഹു ബംഗളൂവില്‍ സ്ഥിതി ചെയ്യുന്നു. ഈ റെസ്റ്റോറന്‍ഡിന് പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്. ഇത് സസ്യഭക്ഷണവും അന്താരാഷ്ട്ര വിഭവങ്ങളും നല്‍കുന്നു.

മഹേന്ദ്ര സിംഗ് ധോണി – ഷാക്ക ഹാരി

ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായന്മാരില്‍ ഒരാളായ ധോണി 2020ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2022 ഡിസംബറില്‍, ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഒരു വെജിറ്റേറിയന്‍ റെസ്റ്റോറന്റ് ധോണി തുറന്നു. ഷാക്ക ഹാരി എന്നാണ് ഈ റെസ്‌റ്റോറന്റിന്റെ പേര്. ധോണിയുടെ ജനപ്രീതി അവിടെ വീഗണ്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ നിരവധി യാത്രക്കാരെ അങ്ങോട്ടേയ്ക്ക് എത്തിക്കുന്നു.

ശിഖര്‍ ധവാന്‍ – ദി ഫ്‌ലൈയിംഗ് ക്യാച്ച് (ദുബായ്)

മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ 2023 ല്‍ ദുബായില്‍ ‘ദി ഫ്‌ലൈയിംഗ് ക്യാച്ച്’ സ്‌പോര്‍ട്‌സ് കഫേ ആരംഭിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ അവിസ്മരണീയ ക്യാച്ചുകളുടെ പേരിലാണ് ഈ റെസ്‌റ്റോറന്റ് നാമകരണം ചെയ്തിരിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്ന ആരോഗ്യബോധമുള്ള ഉപഭോക്താക്കളെയാണ് ഈ റെസ്‌റ്റോറന്റ് ലക്ഷ്യമിടുന്നത്. ദുബായിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രചാരമുള്ള ഈ കഫേ, കളികള്‍ കാണാനുള്ള മികച്ച അന്തരീക്ഷവും മികച്ച സ്‌നാക്ക്‌സും നല്‍കുന്നു,

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (World by Sachin Tendulkar)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആഘോഷിക്കുന്ന റെസ്റ്റോറന്റാണ് മുംബൈയിലെ കൊബയില്‍ സ്ഥിതി ചെയ്യുന്ന വേള്‍ഡ് ബൈ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന റെസ്‌റ്റോറന്റ്. ലോകമെമ്പാടുമുള്ള വിവിധ പാചകരീതികളില്‍ നിന്നുള്ള തന്റെ പ്രിയപ്പെട്ട വിഭവങ്ങളാണ് സച്ചിന്‍ ഈ റെസ്‌റ്റോറന്‍ഡില്‍ വിളമ്പുന്നത്. സച്ചിന്റെ ഒപ്പ് പതിഞ്ഞ പാത്രങ്ങളും ഇവിടെയുണ്ട്.

രവിന്ദ്ര ജഡേജ (ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ്)

രാജ് കോട്ടിലാണ് ജഡേജയുടെ റെസ്‌റ്റോറന്റ് സ്ഥിതിചെയ്യുന്നത്. ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ് എന്ന ഈ റെസ്റ്റോറന്റ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. 2107ലാണ് ഈ റെസ്‌റ്റോറന്റ് ജഡേജ ആരംഭിച്ചത്. ജഡേജ മികച്ച പ്രകടനം കാഴ്ചപ്പെടുത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ മധുരപലഹാരങ്ങള്‍ ഈ റെസ്‌റ്റോറന്റില്‍ വിതരണം ചെയ്യാറുണ്ട്