സഞ്ജു എന്തെടുക്കുകയാണ്, ബിസിസിഐയുടെ വെളിപ്പെടുത്തല്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ സതാംപ്ടണില്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ മറ്റൊരു ഇന്ത്യന്‍ ടീം ഇങ്ങ് മുംബൈയില്‍ ക്വാറന്‍ഡീനില്‍ കഴിയുന്നുണ്ട്. ലങ്കയ്‌ക്കെതിരെ ഏകദിന-ടി20 പരമ്പര കളിക്കാന്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ യുവനിരയാണ് മുംബൈയിലുളളത്.

മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമെല്ലാം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. നെറ്റ് ബോളറായി മറ്റൊരു മലയാളി താരം സന്ദീപ് വാരിയരുമുണ്ട്.

മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ബിസിസിഐ വെളിപ്പെടുത്തി. താരങ്ങളുടെ ക്വാറന്റീന്‍ ജീവിതം പരിചയപ്പെടുത്താന്‍ പ്രത്യേകം വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ബിസിസിഐ.

മലയാളി താരം സഞ്ജു സാംസണ്‍ അദ്ദേഹത്തിന്റെ ദിനചര്യ പരിചയപ്പെടുത്തുന്ന വിഡിയോയാണ് ബിസിസിഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെ ഉണര്‍ന്നെണീല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ താരം ചെയ്യുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളത്.

14 ദിവസം ഒരു മുറിയില്‍ ഒറ്റയ്ക്കു കഴിയുമ്പോള്‍, അതിനായി സഞ്ജു റൂമില്‍ തയാറാക്കിയിരിക്കുന്ന ക്രമീകരണങ്ങളും വിഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. വിഡിയോ കാണാം:

You Might Also Like