പേടിപ്പെടുത്തുന്ന വീഴ്ച! ബാഴ്‌സക്കെതിരെ വയ്യഡോലിഡ് താരത്തിന് സംഭവിച്ചത്

Image 3
FeaturedFootball

ബാഴ്‌സലോണയുംറയല്‍ വയ്യഡോലിഡുമായുമായുളള മത്സരത്തില്‍നടന്ന ഒരു സംഭവമാണ്ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. വയ്യഡോലിഡ് താരമായ കികെ പെരെസ് കളിക്കിടെ അതിഭയാനകമായ രീതിയില്‍ നിലംപതിക്കുകയായിരുന്നു.

ബാഴ്സലോണഡിഫെന്‍ഡര്‍ പിക്വേയെമറികടന്നു ലഭിച്ച പന്തുമായി കുതിച്ച കികെ പെരെസ്പെനാല്‍റ്റി ബോക്‌സിലെത്തിയപ്പോഴേക്കും അസാധാരണമായരീതിയില്‍ മുട്ടു കുത്തി വീഴുകയായിരുന്നു. വീഴുന്നതിന് മുമ്പേ ഷോട്ടെടുക്കാന്‍ ശ്രമിച്ചതാണ്താരത്തിന് പറ്റിയ പിഴവ്. അതിഭീകരമായ വീഴ്ചയിരുന്നെങ്കിലും പരിക്കുകളൊന്നും കൂടാതെതാരം കളി തുടരുകയാണുണ്ടായത്.

റയല്‍ വയ്യഡോലിഡ് താരത്തിന് ലഭിച്ച ഏറ്റവുംമികച്ച അവസരമായിരുന്നുഅത്. അടിക്കാന്‍ ശ്രമിച്ച പന്ത് വീഴ്ചക്ക് ശേഷം ബാഴ്സ കീപ്പര്‍ ആന്ദ്രേ ടെര്‍സ്റ്റീഗന്‍ കയ്യിലൊതുക്കി. വീഴ്ച കണ്ട് ചിരിവന്നആന്ദ്രേ ടെര്‍സ്റ്റീഗന്‍ തന്നെയാണ് താരത്തെ പിടിച്ചെഴുന്നേല്പിച്ചത്.

കികെ പെരെസിന്റെഈ വീഴ്ചക്ക്സമാനമായ രംഗം നേരത്തെ റയല്‍ മാഡ്രിഡ് സെവില്ല മത്സരത്തില്‍നടന്നിരുന്നു. റയല്‍ മാഡ്രിഡ് താരമായ തോമസ് ഗ്രേവ്‌സെന്‍ ഷോട്ടെടുക്കാന്‍ ശ്രമിക്കവേ ഇതേ രീതിയില്‍ വളരെ പേടിപ്പെടുത്തുന്ന രീതിയില്‍ വീണിരുന്നു. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം എണീക്കുകയും പന്ത് കൈക്കലാക്കി കളിതുടരുകയും ചെയ്തു.

കികെ പെരെസിനു ലഭിച്ചതിന് സമാനമായ രീതിയില്‍ നിരവധി ഗോളവസരങ്ങള്‍ റയല്‍ വയ്യഡോലിഡിനു ലഭിച്ചുവെങ്കിലും ഗോളാക്കാന്‍ സാധിക്കാഞ്ഞത് ബാഴ്‌സലോണക്ക്മറ്റൊരു വിജയം സമ്മാനിക്കുകയായിരുന്നു. ഈ വിജയത്തോടെ ലാലീഗയില്‍ റയല്‍ മാഡ്രിഡിനൊപ്പം കിരീടസാധ്യത നിലനിര്‍ത്താന്‍ ബാഴ്സക്കായി.