ലിവർപൂളല്ല, എംബാപ്പെക്ക് നല്ലത് റയൽ മാഡ്രിഡെന്നു ഫ്രഞ്ച് ഇതിഹാസം റോബർട്ട്‌ പിറസ്

പിഎസ്‌ജിക്കായി  മികച്ച പ്രകടനം തുടരുന്ന ഫ്രഞ്ച്  സൂപ്പർ താരമാണ് കിലിയൻ  എംബാപ്പെ.  താരം പിഎസ്‌ജി വിടുകയാണെങ്കിൽ  ചേക്കേറാൻ ഏറ്റവും സാധ്യത കാണുന്ന രണ്ടു വമ്പൻ ക്ലബ്ബുകളാണ്  ലിവർപൂളും റയൽ മാഡ്രിഡും.  എന്നാൽ താരം ചെക്കറേണ്ട  ക്ലബ്ബിനെക്കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്  ഫ്രഞ്ച്  ആഴ്‌സണൽ ഇതിഹാസം റോബർട്ട്‌ പിറസ്.

താരത്തിനു 2022 വരെ കരാറുണ്ടെങ്കിലും  2021 അവസാനത്തിൽ ഫ്രീ ആയി  ക്ലബ്ബ് വിടാതിരിക്കാൻ കരാർ  പുതുക്കാനുള്ള  ശ്രമത്തിലാണ് പിഎസ്‌ജി.  എന്നാൽ താരം ഇതുവരെയും അതിനു തയ്യാറായിട്ടില്ലെന്നത് ക്ലബ്ബ് വിടാനുള്ള സാധ്യത കൂടുകയാണ്.  ഈ സാഹചര്യത്തിലാണ് എംബാപ്പെയുടെ കരിയറിന് മികച്ച ക്ലബ്ബിനെക്കുറിച്ച് പിറസ് അഭിപ്രായപ്പെട്ടത്. ഡയാരിയോ എഎസുമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“തീർച്ചയായും. എനിക്ക് എംബാപ്പെയെ റയലിൽ കാണാൻ ആണ് ആഗ്രഹിക്കുന്നത്. ഞാനൊരു ഫ്രഞ്ച്കാരനാണ്. എനിക്ക് പിഎസ്‌ജിയെ ഇഷ്ടമാണ്. എംബാപ്പെ ഫ്രഞ്ച് ലീഗിൽ തന്നെ തുടരുന്നതും എനിക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്. എന്നാൽ കരിയറിൽ അവനു വളർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ റയലുമായി കരാറിലെത്തുന്നതാണ് നല്ലത്. ” പിറസ് പറഞ്ഞു.

എംബാപ്പെയോടൊപ്പം കൗമാരപ്രതിഭ എഡ്‌വാർഡോ കാമവിങ്കയെക്കുറിച്ചും പിറസ് സംസാരിച്ചു. വെറും പതിനേഴു വയസുള്ള താരം രണ്ടു വർഷം കൂടി റെന്നെസിൽ തുടരണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. കൂടുതൽ വളർച്ചയുണ്ടായാൽ ബാഴ്സയോ റയൽ മാഡ്രിഡോ പോലുള്ള വമ്പൻ ക്ലബ്ബുകളിലേക്ക് പോകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേറെ ക്ലബ്ബിലേക്ക് ചേക്കേറുന്നത് കുറച്ചു നേരത്തെയാണെന്നും റെന്നെസിന് കഴിയുമെങ്കിൽ താരത്തെ നിലനിർത്താൻ ശ്രമിക്കണമെന്നും പിറസ് കൂട്ടിച്ചേർത്തു.

You Might Also Like