ഒരു പ്രൊഫഷണലിന്റെ മറുപടിയായിരുന്നു അത്, തന്നെ സന്തോഷവാനാക്കിയ നിമിഷത്തേക്കുറിച്ച് ലാംപാർഡ് പറയുന്നു

ചാമ്പ്യൻസ്‌ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് റെന്നെസിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ലാംപാർഡിന്റെ ചെൽസി സ്വന്തമാക്കിയത്. ടമ്മി എബ്രഹാമിന്റെ ഗോളും ടിമോ വെർണറിന്റെ ഇരട്ട പെനാൽറ്റി ഗോളുകളുമാണ് ചെൽസിക്ക് വിജയം സമ്മാനിച്ചത്. വിജയത്തിന്റെ സന്തോഷമുണ്ടെങ്കിലും തന്നെ കൂടുതൽ സന്തോഷിപ്പിച്ച മറ്റൊരു കാര്യം മത്സരശേഷം പങ്കുവെച്ചിരിക്കുകയാണ് ചെൽസി പരിശീലകനായ ലാംപാർഡ്. ചെൽസി മധ്യനിരതാരം ജോർജിഞ്ഞോയുടെ തീർത്തു പ്രൊഫഷണൽ ആയ ഒരു തീരുമാനത്തെ പ്രശംസിച്ചിരിക്കുകയാണ് ലാംപാർഡ്.

ചെൽസിക്കു കിട്ടുന്ന പെനാൽറ്റിഎടുക്കാൻ ലാംപാർഡ് നിയമിച്ചിരുന്നത് ജോർജിഞ്ഞോയെ ആയിരുന്നു. എന്നാൽ ഇത്തവണ ചെൽസിക്ക് വേണ്ടി പെനാൽറ്റിഎടുക്കാൻ ടിമോ വെർണർക്ക് ജോർജിഞ്ഞോ വഴിമാറിക്കൊടുക്കുകയായിരുന്നു. ലിവർപൂളിനെതിരെയും ചാമ്പ്യൻസ്‌ലീഗിൽ ക്രസ്‌നോടർനെതിരെയും ജോർജിഞ്ഞോ പെനാൽറ്റി പാഴാക്കിയതിനു പിന്നാലെയാണ് ലാംപാർഡ് ജോർജിഞ്ഞോയോട് ലാംപാർഡ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ജോർജിഞ്ഞോ അതിനു സമ്മതം മൂളുകയായിരുന്നു.

“അതൊരിക്കലും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ജോർജിഞ്ഞോ അതിൽ ഇതു വരെയും പിഴവുറ്റ താരമായിരുന്നു. ഞങ്ങളുടെ മുന്നത്തെ യൂറോപ്യൻ മത്സരത്തിൽ ടിമോ മുന്നോട്ടു വന്നു പെനാൽറ്റി സ്കോർ ചെയ്തിരുന്നു. ഞാൻ അതിനെക്കുറിച്ച് ജോർജിഞ്ഞോയോട് സംസാരിച്ചിരുന്നു. അവന്റെ മറുപടി തീർത്തും പ്രൊഫഷണൽ ആയിരുന്നു. ആരെടുത്താലും എനിക്ക് പ്രശ്നമില്ല നമ്മൾ സ്കോർ ചെയ്താൽ മതിയെന്നായിരുന്നു അവൻ പറഞ്ഞത്. ഇപ്പോൾ ടിമോയാണ് പെനാൽറ്റി എടുക്കുന്നത്. ഞാൻ വളരെയധികം സന്തുഷ്ടനാണ് ” ലാംപാർഡ് പറഞ്ഞു.

ഈ നീക്കം ടീമിന്റെ ഒത്തൊരുമയാണ് കാണിക്കുന്നതെന്നു അഭിപ്രായപ്പെട്ടു ടിമോ വെർണറും രംഗത്തെത്തിയിരുന്നു. 20നു മുകളിൽ ഗോൾനേടണമെങ്കിൽ പെനാൽറ്റികളും അടിക്കേണ്ടി വരുമെന്നും ജോർജിഞ്ഞോക്ക് പ്രശ്നമൊന്നുമില്ലാത്തതിൽ താൻ വളരെയധികം സന്തോഷവാനാണെന്നും വെർണർ അഭിപ്രായപ്പെട്ടു. ഞങ്ങൾ ഒരിക്കലും സ്വാർത്താറാവില്ലെന്നും ഒരേ ദിശയിലാണു സഞ്ചരിക്കുന്നതെന്നും വെർണർ കൂട്ടിച്ചേർത്തു.

You Might Also Like