സ്പാനിഷ് ലീഗിലേക്ക് കൂടുമാറി ഒഡീഷ ഗോള്‍കീപ്പര്‍

ഒഡീഷ എഫ്‌സിയുടെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡോറോണ്‍സോറോ ക്ലബ് വിട്ടു. സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബായ സി എഫ് ബഡാലോണായിലേക്കാണ് ഡോറോണ്‍സോറോ കൂടുമാറിയിരിക്കുന്നത്.

ഡോറോണ്‍സോറോയ്ക്ക് പകരക്കാരനായി കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിയില്‍ നിന്നും കമല്‍ജിത് സിങ്ങിനെ ഒഡീഷ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോറോണ്‍സോറോ ക്ലബ് വിട്ടതായി സ്ഥിരീകരണമുണ്ടായത്.

2018 സീസണില്‍ ഡല്‍ഹി ഡൈനാമോസിലൂടെ ഐ എസ് എല്ലിലേക്ക് എത്തിയ താരം ക്ലബ് പേരുമാറി ഒഡീഷ എഫ്സി ആയപ്പോള്‍ ടീമിനോപ്പം തുടരുകയായിരുന്നു. മുപ്പത്തിയഞ്ചുകാരനായ ഡോറോണ്‍സോറോ കഴിഞ്ഞ ഐ എസ് എല്‍ സീസണിലെ ഏക വിദേശ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു

You Might Also Like