ബാഴ്സയിലെ മോശം പ്രകടനം, ഫ്രാൻസിൽ ഗ്രീസ്മാന്റെ പൊസിഷൻ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി പരിശീലകൻ

ഫ്രാൻസിനു വേണ്ടി എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് അന്റോയിൻ ഗ്രീസ്മാൻ. എന്നാൽ ബാഴ്സയിൽ വന്നതിനു ശേഷം ആ പഴയ മികവിലേക്ക് തിരിച്ചെത്താൻ താരത്തിനു സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അതാണ് ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാംപ്സിനും ചൂണ്ടിക്കാണിക്കാനുള്ളത്. ഗ്രീസ്മാനു ഇപ്പോൾ ലഭിക്കുന്ന പരിഗണന ഭാവിയിൽ ആ പൊസിഷനിൽ ഫ്രാൻസൽ ലഭിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ആക്രമണത്തിൽ മധ്യഭാഗത്തു ലഭിക്കേണ്ട റോൾ മെസിയുടെ പൊസിഷനുമായി കൂട്ടിമുട്ടാതിരിക്കാൻ സാധാരണ പൊസിഷനിൽ നിന്നും അകറ്റിയാണ് കൂമാൻ ബാഴ്സയിൽ ഗ്രീസ്‌മാനു നൽകിയിട്ടുള്ളത്. ഇതാണ് പഴയ ഫോമിലേക്ക് തിരിച്ചു വരാൻ താരത്തിനു സാധിക്കാത്തതെന്നാണ് വിമർശനമുയിരുന്നത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ദെഷാംപ്സ് തന്നെ രംഗത്തെത്തിയിരുന്നു.

താരം ബാഴ്സയിൽ അസന്തുഷ്ടനാണെന്നു ദെഷാംപ്സ് തന്നെ വെളിപ്പെടുത്തിയിരുന്നു. കൂമാൻ ഗ്രീസ്‌മാനു നൽകുന്ന റോൾ ഒരിക്കലും ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ” എനിക്കറിയാം നിങ്ങൾ അവസാന മത്സരത്തേയാണ് നോക്കുന്നതെന്നു. എന്നാലും അവന്റെ സ്റ്റാറ്റസ് നോക്കൂ.”

“82 മത്സരങ്ങളിൽ നിന്നും 32 ഗോളുകളും 21 അസിസ്റ്റുകളും. അതു തന്നെ അദ്ദേഹത്തിന്റെ കഴിവിനെ വിളിച്ചോതുന്നുണ്ട്. എന്നാൽ അത് അവനു ഒന്നും ഉറപ്പു നൽകുന്നില്ല. പോർച്ചുഗലിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന വേറെ വല്ല താരങ്ങൾക്കും അവസരം കിട്ടുമായിരുന്നു. എനിക്കറിയാം അവന്റെ കഴിവിനെക്കുറിച്ചും അവനെന്തൊക്കെ ഈ ടീമിന് നൽകാൻ കഴിയുമെന്നും.” ദെഷാംപ്സ് ഗ്രീസ്മാനെക്കുറിച്ച് അഭിപ്രായപ്പെട്ടു.

You Might Also Like