ഫ്രാന്‍ ബ്ലാസ്റ്റേഴ്‌സിലെത്തും, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

Image 3
FootballISL

മോഹന്‍ ബഗാനായി കളിയ്ക്കുന്ന സ്പാനിഷ് മിഡ്ഫീല്‍ഡറായ ഫ്രാന്‍സിസ്‌കോ ഹാവിയര്‍ ഗോണ്‍സാലസ് മുനോസ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. സ്പാനിഷ് താരവുമായുളള കരാറിന്റെ അന്തിമ ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് ലഭിക്കുന്ന സൂചന.

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. അടുത്ത സീസണില്‍ എടികെയ്‌ക്കൊപ്പം ലയിച്ച് ഐഎസ്എലില്‍ പന്തുതട്ടാനിറങ്ങുന്ന ബഗാന് ഫ്രാന്‍ ഗോണ്‍സാലെസിനെ വിട്ടുകൊടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വിക്കൂനയ്‌ക്കൊപ്പം ചേരാനാണത്രേ താരത്തിന്റെ തീരുമാനം. ഗോണ്‍സാലെസിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചില സൂചനകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുമുണ്ട്.

റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് കഴിവുറ്റ മിഡ് ഫീല്‍ഡറാണ്. 31കാരനായ സ്പാനിഷ് താരം ലാലിഗയില്‍ റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്. 31കാരനായ താരം സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിവുള്ള താരമാണ്. ന്നാല്‍ ബഗാനില്‍ അറ്റാക്കിംഗ് മിഡായായിരുന്നു ഗോണ്‍സാലസ് കളിച്ചത്

ഫ്രാനെ കൂടാതെ മോഹന്‍ ബഗാനിലെ കിബുവിന്റെ ശിഷ്യന്മായ ഹോസെബ ബെയ്റ്റിയ, ബാബ ഡിയവാറ എന്നിവരും ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് സൂചനയുണ്ട്. സ്പാനിഷ് ലാ ലിഗയിലെ സെവിയ്യ, ലെവാന്തെ, ഗെറ്റാഫെ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള സെനഗല്‍ താരം ഡിയവാറ (32) ഐ ലീഗ് തുടങ്ങിയ ശേഷം പകരക്കാരന്‍ സ്ട്രൈക്കറായാണു ബഗാനിലെത്തിയത്.