കൂമാന്റെ ബാഴ്സയിലെ മോശം തുടക്കം, വലൻസിയ ക്യാപ്റ്റന്റെ ആറു വർഷം മുൻപത്തെ ട്വീറ്റ് അറംപറ്റി

Image 3
FeaturedFootballLa Liga

ബാഴ്സയുടെ പരിശീലകനായി നിയമിതനായ ശേഷം ബാഴ്സയിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടു വരാൻ കൂമാനു ഇതുവരെയും സാധിച്ചിട്ടില്ല. ലാലിഗയിൽ മോശം പ്രകടനം തുടരുന്ന ബാഴ്സ നിലവിൽ ഒമ്പതാം സ്ഥാനത്താണ് തുടരുന്നത്.  അത്ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സയിൽ ഒന്നാം സ്ഥാനത്തു സ്ഥാനത്തു തുടരുന്നത്. നിലവിലെ  ലാലിഗയിലെ  പോയിന്റ് ടേബിൾ എടുത്തു നോക്കിയാൽ  ബാഴ്സയും അവസാനസ്ഥാനത്തു കിടക്കുന്ന ഹ്യുവെസ്‌കയും തമ്മിൽ വെറും ആറു പോയിന്റ് മാത്രമാണ്  വ്യത്യാസം.

എന്നാൽ ബാഴ്സക്ക് ഈ സ്ഥിതി കൈവരുമെന്ന്  ആറു വർഷം മുൻപ് പ്രവചിച്ച  വലൻസിയ ക്യാപ്റ്റന്റെ ട്വീറ്റാണ് സോഷ്യൽ മീഡിയയയിൽ വൈറലായിരിക്കുന്നത്. കൂമാൻ ബാഴ്‌സയിലേക്ക് വന്നാൽ  ലാലിഗ കൂടുതൽ  തുല്യത കൈവരിക്കുമെന്നാണ് 2014ൽ  പരിഹാസരൂപേണ വലൻസിയ ക്യാപ്റ്റൻ ഡേവിഡ് ആൽബെൽഡ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ അതിപ്പോൾ വൈറലായിരിക്കുകയാണ്.

കൂമാൻ വന്നതിനു ശേഷം മികച്ച പ്രകടനം തുടരാൻ വിഷമിക്കുന്ന സൂപ്പർതാരം ലയണൽ മെസിയും  അന്റോയിൻ ഗ്രീസ്മാനും  ബാഴ്സയുടെ മോശം പ്രകടനത്തിനു കാരണമാവുകയായിരുന്നു.  കൂമാൻ വന്നതിനു ശേഷം ക്ലബ്ബുകളുടെ പ്രകടനം  ഏകദേശം ഒരു പോലെയാണ് മുന്നേറുന്നത്. ഏതു ടീമിനു വേണമെങ്കിലും പോയിന്റ് ടേബിളിൽ താഴേക്ക് പോകാമെന്ന നിലയിലാണുള്ളത്.

കൂമാൻ വലൻസിയയുടെ പരിശീലകൻ ആയിരിക്കുന്ന സമയത്താണ് അന്നത്തെ ക്യാപ്റ്റനായ ഡേവിഡ് ആൽബെൽഡ ഇത്തരത്തിലൊരു ട്വീറ്റ് കുറിച്ചത്. വെറും അഞ്ചു മാസം വലൻസിയയെ പരിശീലിപ്പിച്ച കൂമാനെ വലൻസിയ മോശം റിസൾട്ടിന്റെ പേരിൽ പുറത്താക്കുകയായിരുന്നു. എന്നാൽ വാലൻസിയ ക്യാപ്റ്റന്റെ ഈ പ്രവചനം ഇന്നു ബാഴ്സയെക്കുറിച്ചുള്ള  വാർത്തകളിൽ നിറയുകയാണ്. ലാലിഗയിലെ നിലവിലെ സ്ഥിതി ഈ ട്വീറ്റിനെ ശരിവെക്കുന്ന രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നതാണ് രസകരമായ മറ്റൊരു വസ്തുത.