വളരെക്കാലം മുൻപ് ബാഴ്സക്ക് ഹാളണ്ടിനെയും പോഗ്ബയെയും ഞാൻ നിർദേശിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുൻ ബാഴ്സ ട്രാൻഫർ ചീഫ്

ബാഴ്‌സലോണക്ക് നിരവധി താരങ്ങളെ നിർദേശിച്ച മുൻ ട്രാൻസ്ഫർ ചീഫായിരുന്നു അരിയെഡോ ബ്രയിഡ. മുൻ പ്രസിഡന്റായ ജോസെപ് മരിയ ബർതോമ്യുവിന്റെ കീഴിൽ ബാഴ്സലോണക്കായി വിദേശതാരങ്ങളെ സ്കൗട്ട് ചെയ്യാനും ട്രാൻസ്ഫറിന് സഹായിക്കുകയും ചെയ്തയാളാണ് ബ്രയിഡ. 2015ലാണ് അദ്ദേഹം ബാഴ്സലോണയുടെ സ്പോർട്ടിങ് കമ്മിറ്റിയിലേക്ക് വരുന്നത്.

74 വയസുള്ള അദ്ദേഹം മുൻപ് എസി മിലാനു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. റൂഡ് ഗള്ളിറ്റ്, കക്ക, ആന്ദ്രേ ഷേവ്ചെങ്കോ, തിയാഗോ സിൽവ എന്നീ താരങ്ങളെ മിലാനിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ബ്രയിഡ. എന്നാൽ ബാഴ്‌സലോണയിൽ അദ്ദേഹം നിർദേശിച്ച രണ്ടു മികച്ച തരങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രയിഡ. പോൾ പോഗ്ബയെയും എർലിംഗ് ഹാളണ്ടിനെയുമാണ് ബ്രയിഡ ബർതോമ്യു അടങ്ങുന്ന സ്പോർട്ടിങ് കമ്മിറ്റിക്കു മുൻപാകെ മുന്നോട്ടുവെച്ചത്. സ്പാനിഷ് മാധ്യമമായ മാർക്കയോടാണ് ബ്രയിഡ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രയിഡയും കമ്മിറ്റി അംഗമായ അർബർട്ട് സോളറും ചേർന്നാണ് യുവന്റസ് ബോർഡുമായി പോബയെക്കുറിച്ച് സംസാരിക്കാൻ പോയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ചർച്ചകൾ മാത്രമല്ലാതെ താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണയുടെ ഭാഗത്തു നിന്നും കാര്യമായ നീക്കങ്ങളൊന്നും നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പോഗ്ബ യുവന്റസിൽ തന്നെ തുടരുകയായിരുന്നു.

” അവർ എനിക്ക് ഒരു ഉത്തരവാദിത്തവും നൽകിയില്ല. എല്ലാം മറ്റുള്ളവരെ ഏൽപ്പിക്കുകയായിരുന്നു. ഞാൻ താരങ്ങളെ പഠിക്കാറുണ്ടായിരുന്നു. താരങ്ങളെ എഴുതിക്കൊടുത്തതിൽ റോസെൻബെർഗിന് വേണ്ടി കളിച്ചിരുന്ന ഹാളണ്ടുമുണ്ടായിരുന്നു. പക്ഷെ ക്ലബ്ബ് നോ പറയുകയായിരുന്നു. ഹാളണ്ട് ബാഴ്‌സക്ക് ചേർന്ന പ്രൊഫൈൽ അല്ലെന്നായിരുന്നു അവരുടെ വിശദീകരണം. ” ബ്രയിഡ.

You Might Also Like