ഇത്തവണ റയലിനു ചാമ്പ്യൻലീഗ് അസാധ്യമായേക്കും, വെളിപ്പെടുത്തലുമായി മുൻ റയൽ മാഡ്രിഡ്‌ താരം വൽഡാനോ

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ റയൽ വിട്ടതിനു ശേഷം ചാമ്പ്യൻസ്‌ലീഗിൽ മികച്ച മുന്നേറ്റം നടത്താൻ റയൽ മാഡ്രിഡിനായിട്ടില്ല. കഴിഞ്ഞ രണ്ടു സീസണിലും ഫൈനൽ കാണാൻ റയൽ മാഡ്രിഡ്‌ വിയർത്തിരുന്നു. എന്നാൽ ഇത്തവണത്തെയും ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ്‌ നേടാൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്ലബിന്റെ മുൻതാരവും മുൻപരിശീലകനുമായ ജോർജ് വാൾഡാനോ.

ഇന്നലെ നടന്ന ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ ഇൻറർ മിലാൻ, ഷക്തർ, ബൊറൂസിയ മൊൻചെംഗ്ലാബാഷ് എന്നിവരാണ് റയൽ മാഡ്രിഡിന്റെ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.സ്പാനിഷ് മാധ്യമമായ മുവിസ്റ്റാർ സ്പോർടിനോടു സംസാരിക്കവെയാണ് റയലിന്റെ സാധ്യതകളെ കുറിച്ച് വാൾഡാനോ മനംതുറന്നത്.

“റയൽ മാഡ്രിഡ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ യാതൊരു സാധ്യതയും കാണുന്നില്ല. റയൽ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പല കാര്യങ്ങളെ ആശ്രയിച്ചാണ് അതെന്നതിനാൽ റയലിന്റെ സാധ്യതകൾ കുറവാണ്.” വാൾഡാനോ വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ്‌ പോലുള്ള പോരാട്ടങ്ങളിൽ പരിചയ സമ്പത്തു കുറഞ്ഞ യുവതാരങ്ങളുടെ സാന്നിധ്യം ടീമിൽ കൂടുതലാണെന്നാണ് വാൾഡാനോയുടെ പക്ഷം. ചരിത്രപരമായ ശക്തി ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

You Might Also Like