റാമോസിന് 40 വയസ് വരെ കളിക്കാനാവും, ശരീരം യന്ത്രസമാനം, വെളിപ്പെടുത്തലുമായി സഹതാരം

റയൽ മാഡ്രിഡിന് നായകൻ സെർജിയോ റാമോസിന് തന്റെ നാല്പതാമത്തെ വയസ്സ് വരെ നിഷ്പ്രയാസം കളിക്കാൻ കഴിയുമെന്ന് മുൻ റയൽ താരം വാൻഡെർ വാർട്ട്. യുവേഫയുടെ ഒരു പരിപാടിയുമായി സംബന്ധിച്ച് പെർഫോം ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം റാമോസിന്റെ കഴിവുകളെ പ്രശംസിച്ചത്.

2008 മുതൽ 2010 വരെ റയലിന്റെ മധ്യനിരയിൽ തിളങ്ങിയ ഹോളണ്ട് താരമാണ് വാൻ ഡെർ വാർട്ട്. സെർജിയോ റാമോസിനൊപ്പം കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. റയലിന്റെ ഈ വർഷത്തെ ലാലിഗ കിരീട നേട്ടത്തിനു വേണ്ടി പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സെർജിയോ റാമോസ്.

“എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർ, ഞാൻ റയലിൽ എത്തുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സുള്ള ഊർജസ്വലനായ കളിക്കാരനായിരുന്നു. എല്ലായിടത്തും എത്തിച്ചേരാനാഗ്രഹിക്കുന്ന താരം. ഫ്രീകിക്കോ കോർണർ കിക്കോ എവിടെയുണ്ടോ അവിടെയെല്ലാം. പക്ഷെ ഇപ്പോൾ അദ്ദേഹം വ്യത്യസ്ഥനാണ്. തന്റെ കഴിവുകളെ റാമോസ് തിരിച്ചറിഞ്ഞു. തന്റെ കരുത്തിനെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം ബോധമുള്ളവനാണ്.”

“ടീമിനെ സഹായിച്ചു ഒരുപാട് കിരീടങ്ങൾ നേടാൻ കാരണക്കാരനായി. അദ്ദേഹത്തിന്റെ ശരീരം അവിശ്വസനീയമായ ഒരു കാര്യമാണ്. ഒരു യന്ത്രസമാനനാണ് അദ്ദേഹം. ഓരോ ദിവസവും അദ്ദേഹത്തിന്റെ കളി കാണുമ്പോൾ എനിക്ക് തോന്നും, ശരിക്കും ഇദ്ദേഹത്തിന് മുപ്പത്തിനാല് വയസ്സ് തന്നെയാണോയെന്നു. അദ്ദേഹത്തിന് ആറു വർഷം കൂടി കളിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം ” ഡച്ച് പ്രതിരോധതാരം റാമോസിനെ പറ്റി അഭിപ്രായപ്പെട്ടു.

You Might Also Like