; )
സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ പേസര്‍മാര്‍ മോശം ഫോം പ്രദര്‍ശിപ്പിക്കാന്‍ കാരണം ചൂണ്ടിക്കാട്ടി മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്ററും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൗല്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന മത്സരത്തിന്റെ കുറവുണ്ടെന്നാണ് ഡൗല്‍ തുറന്ന് പറയുന്നത്. ക്രിക്ക്ബസ്സ് ഷോയില്‍ പ്രമുഖ കമന്റേറ്ററായ ഹര്‍ഷാ ഭോഗ്ലെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ 10-12 ദിവസങ്ങളായി അവര്‍ നെറ്റ്സില്‍ നന്നായി പന്തെറിഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ ഒരു പരിശീലന മാച്ചിന്റെ കുറവുണ്ട്. താരങ്ങള്‍ രണ്ട് ടീമുകളായി കളിച്ചിരുന്നുവെങ്കിലും അത് അത്രത്തോളം ഫലപ്രദമായില്ല. ഒരുപക്ഷേ പരിശീലനം മത്സരം ക ളിച്ചിരുന്നെങ്കില്‍ ഇതിനേക്കാളും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്ക് ആവുമായിരുന്നു’ ഡൗല്‍ പറഞ്ഞു.
34 ഓവറുകളാണ് ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞത്. എന്നിട്ടും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്. ഡെവോണ്‍ കോണ്‍വെ ഇശാന്തിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ആര്‍ അശ്വിനായിരുന്നു മറ്റൊരു വിക്കറ്റ്. ഫൈനലിലെ നാലാം ദിവസത്തിലും ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 217നെതിരെ ന്യൂസിലന്‍ഡ് രണ്ടിന് 101 എന്ന നിലയിലാണ്. കെയ്ന്‍ വില്യംസണ്‍ (12), റോസ് ടെയ്ലര്‍ (0) എന്നിവരാണ് ക്രീസിലാണ്. ലാതത്തിന് പുറമെ ഡെവോണ്‍ കോണ്‍വെ (54)യാണ് പുറത്തായത്.