ക്രിസ്ത്യാനോ ഒരു സ്വാർത്ഥനായ കളിക്കാരനാണ്, പിർലോയുടെ ആശയങ്ങളെ വകവെക്കുന്നില്ലെന്നു മുൻ ഇറ്റാലിയൻ താരം

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ യുവന്റസ് ഇത്തവണ ലീഗിൽ നാലാം സ്ഥാനത്താണുള്ളത്. യുവന്റസിനായി ഗോളടിയിൽ മുന്നിൽ നില്കുന്നുണ്ടെങ്കിലും പലപ്പോഴും സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥ ബുദ്ധിക്കാരനാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്നാണ് മുൻ ഇറ്റാലിയൻ മുന്നേറ്റതാരമായ അന്റോണിയോ കസാനോ ചൂണ്ടിക്കാണിക്കുന്നത്. പിർലോയുടെ ആശയങ്ങൾക്കനുസൃതമായല്ല റൊണാൾഡോ കളിക്കുന്നതെന്നും കസാനോ ആരോപിച്ചു.

ചാമ്പ്യൻസ്‌ലീഗിൽ പോർട്ടൊക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുവന്റസിനു അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. മത്സരത്തിൽ ക്രിസ്ത്യാനോ മോശം പ്രകടനം നടത്തിയതിനു പിന്നാലെയാണ് കസാനോ ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇറ്റാലിയൻ മാധ്യമമായ ബോബോ ടീവിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാനെപ്പോഴും ഇതിനെക്കുറിച്ച് പറയാറുണ്ട്. ഒരു പ്രാഭിഭാസമാണെങ്കിലും ബില്യൺ കണക്കിന് ഗോളുകൾ നേടുന്നവനാണെങ്കിലും ആന്ദ്രേ പിർലോയുടെ ആശയങ്ങൾക്ക് ബുദ്ദിമുട്ടാവുന്ന രീതിയിലാണ് അവൻ കളിക്കുന്നത്. ഓരോ മത്സരത്തിലും അവൻ ഗോൾ നേടുന്നുണ്ടെന്നത് സത്യമായ കാര്യമാണ്. പക്ഷെ ആന്ദ്രേയുടെ ആശയങ്ങളിൽ ബുദ്ദിമുട്ടുന്നതായാണ് കാണുന്നത്. അവൻ എപ്പോഴും കുറച്ച് സ്വാർത്ഥമനോഭാവത്തോടെയാണ് കാണപ്പെടുന്നത്. മറ്റുള്ളവർ ഗോൾ നേടുന്നതിനെ അത്ര കാര്യമായെടുക്കാറില്ല.”

” എപ്പോഴും സ്കോർ ചെയ്യണം എന്നതിന് വേണ്ടി ജീവിക്കുന്ന ആളാണ് അവൻ. മത്സരത്തിനു വേണ്ടി അല്ല കളിക്കുന്നത്. സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾ പോവുംതോറും എല്ലാരേയും പോലെ ക്രിസ്ത്യാനോയും ബുദ്ദിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനോയുടെ ഗുണഗണങ്ങൾക്കൊപ്പം യുവന്റസിന്റെ ആശയങ്ങളും കളിരീതിയും മാറ്റേണ്ടി വരുകയാണ് ചെയ്യുന്നത്.” കസാനോ പറഞ്ഞു.

You Might Also Like