സഞ്ജുവിന് ഏറെ കാര്യങ്ങള്‍ ഇന്ത്യയ്ക്കായി ചെയ്യാനുണ്ട്, ഒടുവില്‍ അക്കാര്യം തുറന്ന് പറഞ്ഞ് ഇതിഹാസ ഓപ്പണറും

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ടീമിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങണമെന്നും ജാഫര്‍ തുറന്ന് പറയുന്നു. ക്രിക്ചാറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇക്കാര്യം പറയുന്നത്.
‘വിരാട് അവന്റെ ഒറിജിനല്‍ മൂന്നാം നമ്പറില്‍ തന്നെ കളിക്കട്ടെ. കെ.എല്‍ രാഹുലും രോഹിത് ശര്‍മയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. മറ്റുതാരങ്ങളായ റിഷബ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടീമിന് വേണ്ടി കാര്യമായി തന്നെ സംഭാവന ചെയ്യാന്‍ സാധിക്കും’ ജാഫര്‍ പറഞ്ഞു.
‘ഇന്ത്യ ഇപ്പോള്‍ പിന്തുടര്‍ന്ന് പോരുന്ന അഗ്രസ്സീവ് അപ്രോച്ച് കാണാന്‍ തന്നെ ഒരു രസമാണ്. ടി20 ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വളരെ വലുതാണ്’ വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 16 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. അതിന് മുമ്പ് ഈ മാസം അവസാനം ഇന്ത്യ ഏഷ്യ കപ്പിലും കളിയ്ക്കുന്നുണ്ട്.
നിലവില്‍ വിന്‍ഡീസിനെതിരെ ടി20 പരമ്പര കളിയ്ക്കുകയാണ് ടീം ഇന്ത്യ. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.