ആ ഇന്ത്യന്‍ താരം ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു, ആവേശവാര്‍ത്ത

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നു. ഓസ്‌ട്രേലിയയിലെ മുള്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്ബില്‍ കളിച്ചാണ് യുവരാജ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുവരാജിന് പുറമെ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലുമായും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സും മുള്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്ബ് കരാര്‍ ഒപ്പിടുന്നുണ്ട്.

മുന്‍ ശ്രീലങ്കന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷന്‍, സനത് ജയസൂര്യ, ഉപുല്‍ തരംഗ എന്നിവരുമായി കരാറില്‍ ഒപ്പുവെച്ച ക്ലബാണ് യുവരാജിനേയും, ക്രിസ് ഗെയിലിനേയും ടീമിലെത്തിക്കുന്നത്. യുവരാജും ഗെയിലും തമ്മിലുളള കരാര്‍ 90 ശതമാനം അടുത്തെത്തിയതായാണ് ക്ലബ്ബ് പ്രസിഡന്റ് മിലന്‍ പുല്ലെനായെഗം വ്യക്തമാക്കി.

2019 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഗ്ലോബല്‍ ടി20 കാനഡ, ടി10 ലീഗ് എന്നിവിടങ്ങളില്‍ യുവരാജ് കളിച്ചിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സിനായും യുവി കളിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പഞ്ചാബ് ടീമിനായി കളിക്കാന്‍ യുവരാജ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ബിസിസിഐ എന്‍ഒസി നല്‍കിയിരുന്നില്ല. വിദേശ ലീഗുകളില്‍ കളിച്ചതിനാലാണ് യുവരാജിന് ബിസിസിഐ എന്‍ഒസി നിഷേധിച്ചത്.