ബംഗളൂരു താരത്തെ റാഞ്ചി യൂറോപ്പന്‍ ക്ലബ്

ഐഎസ്എല്ലില്‍ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പ്ലേ ഓഫ് കാണാതെ പുറത്തായ ബംഗളൂരു എഫ്‌സി ടീമില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ ഓപ്‌സെത്ത് ആണ് ക്ലബ് വിട്ടത്.

സ്വന്തം നാടായ നോര്‍വേയിലെ ക്ലബാണ് താരത്തെ റാഞ്ചിയിരിക്കുന്നത്. നോര്‍വേയിലെ പ്രധാന ക്ലബായ സാര്‍സ്‌പോബര്‍ഗാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ഓപ്‌സെത്തിനെ സ്വന്തമാക്കിയ കാര്യം നോര്‍വീജിയന്‍ ക്ലബ് സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയന്‍ ക്ലബ് അഡ്‌ലെയ്ഡ് യുണൈറ്റഡില്‍ നിന്നായിരുന്നു ഓപ്‌സെത്ത് ബംഗളുരു എഫ്‌സിയിലെത്തിയത്. എന്നാല്‍ ഈ സീസണില്‍ മോശം പ്രകടനം ആണ് താരം കാഴ്ച്ചവെച്ചത്. 15 മത്സരം കളിച്ചിട്ടും ഒരു ഗോള്‍ പോലും ഓപ്‌സെത്തിന് നേടാനായില്ല. ഒരു അസിസ്റ്റ് നേടിയതാണ് ആകെയുലള നേട്ടം. ഇതോടെയാണ് താരത്തെ ഒഴിവാക്കാന്‍ ബംഗളൂരു നീക്കം നടത്തിയത്.

ഓപ്‌സെത്തിനെ കൂടാതെ ഫ്രാന്‍ ഗോണ്‍സാലസ്, സിസ്‌കോ ഹെര്‍ണാണ്ടസ് എന്നീ വിദേശതാരങ്ങളും ബംഗളൂരു വിട്ടു കഴിഞ്ഞു. നേരത്തെ സീസണിനിടെ പരിശീലകനെയും അവര്‍ പുറത്താക്കിയിരുന്നു.

You Might Also Like