ലെവൻഡോവ്സ്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം , തുറന്ന് പറഞ്ഞ് മുൻ ബയേൺ താരം

ലോകത്തിലെ ഏറ്റവും മികച്ച താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ബയേൺ താരം ഓവെൻ ഹാർഗ്രീവസ്. കഴിഞ്ഞ ദിവസം ബിട്ടി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ലെവൻഡോവ്സ്‌കിയെക്കുറിച്ച് സംസാരിച്ചത്. എല്ലാവരും വിലകുറച്ചു കാണുന്ന താരമാണ് ലെവന്റോസ്ക്കിയെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

നെയ്മർ, എംബാപ്പെ എന്നീ രണ്ട് താരങ്ങളെക്കാളും കൂടുതൽ മൂല്യം ലെവന്റോസ്ക്കി അർഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷം നൽകേണ്ടിയിരുന്ന ബാലൺ ഡിയോർ ലെവൻഡോവ്സ്ക്കിക്ക് അർഹതപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഈ സീസണിൽ 55 ഗോളുകൾ നേടികൊണ്ട് മികച്ച പ്രകടനമാണ് ലെവൻഡോവ്സ്കി കാഴ്ചവെക്കുന്നത്.

“വളരെയധികം പ്രതിഭാധനരായ താരങ്ങളാണ് നെയ്മറും എംബാപ്പെയും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അവരുടെ പ്രതിഭ എന്നത് അവരുടെ കൂടപ്പിറപ്പാണ്. പക്ഷെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ലെവന്റോസ്ക്കിയാണ്. ഈ സീസണിൽ മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്.”

” ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം താരവും ലെവൻഡോവ്സ്കിയാണ്. നല്ല പ്രതിഭയുള്ള താരമാണ്. പെട്ടന്ന് പുരോഗതി കൈവരിക്കണമെന്ന അതിയായ ആഗ്രഹമുണ്ട്, ചെയ്യുന്ന കാര്യത്തോട് നല്ല ആത്മാർത്ഥതയുണ്ട്. ഈ ഗുണഗണങ്ങളെല്ലാം കൂടിച്ചേർന്നതാണ് ലെവൻഡോവ്സ്കി. ഈ സീസണിൽ ബാലൺ ഡിയോർ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിനു അർഹതപ്പെട്ടതായിരുന്നു.” ഓവെൻ അഭിപ്രായപ്പെട്ടു.

You Might Also Like