പാര്‍ട്ട്ണര്‍ ഇന്‍ ക്രൈം, രഹാനയ്ക്ക് ബെര്‍ത്ത് ഡേ സര്‍പ്രൈസുമായി കോഹ്ലി

Image 3
CricketTeam India

ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യാ രഹാനെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് നായകന്‍ വിരാട് കോഹ്‌ലി. ഇനിയും ഒരുപാട് ഓര്‍മ്മയില്‍ സൂക്ഷിക്കാനുളള നിരവധി കൂട്ടുകെട്ടുകള്‍ പിറക്കട്ടെയെന്നാണ് കോഹ്ലി രഹാനയ്ക്ക് ആശംസകള്‍ നേരുന്നത്.

ജന്മദിനാശംസകള്‍ ജിങ്ക്‌സ്, ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടാവട്ടേ…പിന്നെ നിനക്കൊപ്പം ഓര്‍മയില്‍ സൂക്ഷിക്കാന്‍ കൂട്ടുകെട്ടുകളും..രഹാനെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് കോഹ് ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി സതാംപ്ടണിലാണ് ഇരുവരും. കോഹ്ലിയെ കൂടാതെ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മുന്‍ താരങ്ങളും രഹാനെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് എത്തിയിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രഹാനെയുടെ ബാറ്റിങ്ങും ഇന്ത്യക്ക് നിര്‍ണായകമാണ്. ബാറ്റിങ്ങില്‍ മികച്ച ഫോമിലല്ല രഹാനെ കളിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പര ജയത്തില്‍ നിര്‍ണായകമായിരുന്നു രഹാനെയുടെ ക്യാപ്റ്റന്‍സി.