ടര്‍ഫില്‍ ഫുട്‌ബോള്‍ വേണ്ട, നിലപാടെടുത്ത് കേരള സര്‍ക്കാര്‍

Image 3
Uncategorized

കോവിഡ് മാഹമാരിയുടെ പശ്ചാത്തലയില്‍ ഫുട്‌ബോള്‍ ടര്‍ഫുകളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വേണ്ടൈന്ന് നിലപാടെടുത്ത് കേരള സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കൊച്ചിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളി നടത്തിയത് സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദേശത്തിന് എതിരാണെന്ന് പറഞ്ഞ് പോലീസ് കേസെടുത്തിരുന്നു. ആ കേസിലാണ് ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ടെന്നീസ് പോലുള്ള കളികള്‍ സാമൂഹിക അകലം പാലിച്ച് നടത്താം എന്നതു കൊണ്ട് അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോളിന് ആ ഇളവ് ഇല്ലാ എന്നുമാണ് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേരളത്തില്‍ പല ഭാഗത്തും ഫുട്‌ബോള്‍ ടര്‍ഫിലെ ഫുട്‌ബോള്‍ തിരികെയെത്തുന്ന സമയത്താണ് സര്‍ക്കാറിന്റെ നിലപാട് പ്രഖ്യാപനം.

ഇതോടെ ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വീണ്ടും താല്‍കലികമായി തിരശ്ശീല വീണു. കേന്ദ്രം ഇതുസംബന്ധിച്ച് എന്തെങ്കിലും മാര്‍ഗനിര്‍ദേശം നല്‍കിയാല്‍ മാത്രമേ ഇനി കളി പുനരാരംഭിക്കാനാകു.