വരുന്നു ക്യാപിറ്റല്‍ കപ്പ്, ഐഎസ്എല്‍, ഐലീഗ് ടീമുകളുടെ തീപാറും പോരാട്ടം
ഐഎസ്എല്ലിലേയും ഐലീഗിലേയും മുന്‍നിര ക്ലബുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടി രംഗപ്രവേശനം ചെയ്യുന്നു. ഡല്‍ഹി കേന്ദ്രമാക്കി കാപ്പിറ്റല്‍ കപ്പ് എന്ന ചേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ഫുട്‌ബോള്‍ ഡല്‍ഹിയുടെ തീരുമാനം.
വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചേര്‍ന്ന ഫുട്‌ബോള്‍ ഡല്‍ഹി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സഹകരണവും അംഗീകാരവും ‘ഫുട്‌ബോള്‍ ഡല്‍ഹി’ തേടിക്കഴിഞ്ഞു.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നാലോളം ഐഎസ്എല്‍ ഐലീഗ് ക്ലബുകളെ ക്ഷണിക്കാനാണ് തീരുമാനം. ഡല്‍ഹിയില്‍ നിന്നുളള നാല് പ്രാദേശിക ക്ലബുകളും ടൂര്‍ണമെന്റിന്റെ ഭാഗമാകും.
ഫുട്‌ബോളില്‍ ഡല്‍ഹിയുടെ പഴയകാല പ്രതാഭം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാപിറ്റല്‍ കപ്പ് സംഘടിപ്പിക്കുന്നത്. ഡോക്ടര്‍ അബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ വെച്ചാകും മത്സരങ്ങള്‍ നടക്കുക.