എംബാപ്പേക്കായി കരുക്കൾ നീക്കി റയൽ മാഡ്രിഡ്‌, നിലനിർത്താനായി പിഎസ്‌ജിയും

Image 3
FeaturedFootballLa Liga

റയൽ മാഡ്രിഡ്‌ വളരെക്കാലമായി പിന്തുടരുന്ന സൂപ്പർതാരമാണ് കിലിയൻ എംബാപ്പെ. പിഎസ്‌ജിക്കു വേണ്ടി മികച്ച പ്രകടനം തുടരുന്ന താരം നെയ്മറിനൊപ്പം കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്‌ലീഗ് ഫൈനൽ വരെയെത്തുന്നതിൽ മുഖ്യപങ്കു വഹിച്ചിരുന്നു. താരത്തിനായി ജനുവരിയിലോ അല്ലെങ്കിൽ സീസൺ അവസാനമോ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള പദ്ധതിയിലാണ് റയൽ മാഡ്രിഡ്‌.

യൂറോപ്യൻ മാധ്യമമായ യൂറോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെക്കായി റയൽ മാഡ്രിഡ്‌ പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസ് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിയുമായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് അറിയാനാവുന്നത്. താരത്തിനായി ഏകദേശം 100 മില്യൺ യൂറോ മുടക്കാനാണ് റയൽ മാഡ്രിഡ്‌ ലക്ഷ്യമിടുന്നത്. എന്നാൽ 120 മില്യൺ യൂറോക്ക് മുകളിലായാൽ റയൽ മാഡ്രിഡ്‌ ഈ ഡീൽ ഉപേക്ഷിച്ചേക്കും.

മൊണാക്കോയിൽ നിന്നും 180 മില്യൺ യൂറോക്കാണ് പിഎസ്‌ജി എംബാപ്പെയെ സ്വന്തമാക്കുന്നത്. 2022ൽ താരത്തിന്റെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കും.12 മാസങ്ങൾ കൂടിയേ ഇനി താരത്തിനു ബാക്കിയുള്ളുവെന്നത് അറിയാവുന്ന പിഎസ്‌ജി പുതിയ കരാർ നൽകാനുള്ള ശ്രമവും നടത്തുന്നുണ്ട്. താരം ഇതു വരെയും അതിനു വഴങ്ങിയിട്ടില്ല. 2022ൽ ഫ്രീ ആയി പുറത്തു പോവുന്നതിനേക്കാൾ കരാർ ചർച്ചകൾക്ക് ആയിരിക്കും പിഎസ്‌ജിയുടെ നീക്കം.

ക്രിസ്ത്യാനോ റൊണാൾഡോ ഒഴിഞ്ഞു പോയ ആ വിടവ് എംബാപ്പെക്ക് നികത്താനാവുമെന്നാണ് പെരെസ് പ്രതീക്ഷിക്കുന്നത്. എംബാപ്പെ റയൽ മാഡ്രിഡിലെത്തുന്നത് വരെ ജോവിച്ച് തന്നെയായിരിക്കും നമ്പർ 9 എന്ന് സിദാനോട്‌ പെരെസ് സൂചിപ്പിച്ചിരുന്നു. കരാർ പുതുക്കാൻ എംബാപ്പെ വിസമ്മതിച്ചുവെങ്കിലും ജനുവരിക്കു മുൻപ് താരത്തെ പിഎസ്‌ജിയിൽ തന്നെ നിലനിർത്താനുള്ള ശ്രമവും സ്പോർട്ടിങ് ഡയറക്ടറായ ലിയോനാർഡോ നടത്തിയേക്കും.