ഐപിഎല്‍ തീയ്യതി പുറത്ത്, തീപാറും പോരാട്ടത്തിന്റെ സമയക്രമം ഇങ്ങനെ

ഐപിഎല്‍ പുതിയ സീസണിനുളള സമയക്രമം പുറത്ത്. സെപ്റ്റംമ്പര്‍ 19ന് യുഎഇയില്‍ വെച്ച് ആരംഭിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 10നാണ് അവസാനിക്കുന്നത്. 53 ദിവസം നീണ്ടു നില്‍ക്കുന്ന 90 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്റാണ് ഇത്തവണ ഐപിഎല്ലിലേത്.
ഐപിഎല്‍ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാര്‍ സമ്മതം മൂളിയതോടെയാണ് സമയക്രമം പ്രഖ്യാപിച്ചത്. ഫിക്ചര്‍ ഈ ആഴ്ച്ചയോടെ പുറത്തിറക്കും. യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ദുബൈയ്ക്ക് പുറമെ അബുദാബി, ഷാര്‍ജ എന്നിവിടിങ്ങളില്‍ വെച്ചാകും ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക.
ഐപിഎല്ലിന് മുന്നോടിയായി ഓഗസ്റ്റ് 26 മുതല്‍ ടീമുകള്‍ യുഎഇയിലേക്ക് തിരിക്കും. ചാര്‍ട്ടഡ് ഫ്‌ലൈറ്റുകള്‍ വഴിയാകും ടീമുകള്‍ താരങ്ങളെ യുഎഇയില്‍ എത്തിക്കുക. ഓരോ ഫ്രാഞ്ചൈസിക്കും 24 അംഗ ടീമിനെ ഉള്‍പ്പെടുത്താനുള്ള അനുവാദമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്.
സാദാരണ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം 7.30നാകും മത്സരം നടക്കുക. കൂടാതെ 10 ദീവസങ്ങളില്‍ രണ്ട് മത്സരവും ഉണ്ടാകും.
കോവിഡ് മഹാമാരി ആഞ്ഞടിച്ചതിനാലാണ് ഏപ്രിലില്‍ നടക്കേണ്ട ഐപിഎല്‍ ടൂര്‍ണമെന്റ് സെപ്്റ്റംമ്പറിലേക്ക് നീണ്ടത്. ആ സമയം നടക്കേണ്ട ടി20 ലോകകപ്പ് നേരത്തെ മാറ്റി വെച്ചിരുന്നു.