ഫുട്‌ബോള്‍ അടിമുടി മാറും, നിര്‍ണ്ണായക മാറ്റം പ്രഖ്യാപിച്ച് ഫിഫ, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

Image 3
Football

കോവിഡ് 19 ലോകത്തെയാകെ പിടിച്ചുകുലുക്കിയതോടെ ലോകം മുഴുവന്‍ എല്ലാ കാര്യങ്ങളിലും സമൂലമായ മാറ്റം പ്രവചിക്കപ്പെട്ടിരിക്കുകയാണല്ലോ. ഏറ്റവും ഒടുവില്‍ കോടികണക്കിന് ആരാധകരുളള ഫുട്‌ബോളിലും കോവിഡ് ചില നിര്‍ണ്ണായക മാറ്റം സൃഷ്ടിയ്ക്കുമെന്നാണ് ഫിഫ നല്‍കുന്ന സൂചന.

ഫുട്‌ബോളില്‍ പ്രധാനമായ ചില പരിഷ്‌ക്കാരത്തിനാണ് ഫിഫ ഒരുങ്ങുന്നത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഈ മാറ്റങ്ങള്‍ നിയമമാകു.

ഒരു മത്സരത്തില്‍ മൂന്നിന് പകരം ഇനി അഞ്ച് സബ്സ്റ്റിറ്റിയൂകള്‍ അനുവദിക്കാനാണ് ഫിഫ ആലോചിക്കുന്നത്. ദീര്‍ഘ കാലം മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ കൂടുതല്‍ മത്സരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കളിക്കേണ്ടിവരുമെന്ന കാര്യം മുന്‍നിര്‍ത്തിയാണ് ഫിഫ അഞ്ച് സബ്സ്റ്റിറ്റിയൂകള്‍ എന്ന ആശയം അവതരിപ്പിക്കുന്നത്.

എന്നാല്‍ പകരക്കാരെ ഇറക്കാന്‍ ഹാഫ് ടൈം സമയവും കൂടാതെ മൂന്ന് അവസരങ്ങളും മാത്രമാണ് ഫിഫ അനുവദിക്കുക. ഇത് പ്രകാരം അനാവശ്യമായ രീതിയില്‍ അധിക സമയം നല്‍കുന്നത് ഒഴിവാക്കാന്‍ കഴിയും. ഇന്ത്യ പോലുളള രാജ്യങ്ങള്‍ ഏറെ അനുഗ്രഹമാണ് ഈ നിയമം.