രണ്ട് മലയാളി സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍, സന്തോഷ വാര്‍ത്ത

Image 3
FootballFootball News

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പടെ 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ഖത്തറില്‍ വെച്ചാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്.

മധ്യനിര താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കരുണിയനും മലയാളി താരങ്ങളായി ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ടിന്‍സ് മാത്രമാണ് ടീമിലെ പുതുമുഖം. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, സുഭാഷിഷ് ബോസ് എന്നിവരൊക്കെ ടീമില്‍ തിരികെയെത്തിയിട്ടുണ്ട്.

ടീം ഇന്ന് വൈകുന്നേരം ഖത്തറിലേക്ക് പുറപ്പെടും. അവസാന ഒരാഴ്ച ആയി ടീമംഗങ്ങള്‍ ഐസൊലേഷനില്‍ ആയിരുന്നു. ഇന്ന് കോവിഡ് ടെസ്റ്റും നടത്തിയ ശേഷമാകും ടീം യാത്ര ആകുന്നത്.

ജൂണ്‍ 3ന് ഖത്തറിനെതിരെയും, ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂണ്‍ 15ന് അഫ്ഗാനിസ്താനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍. കോവിഡിനെത്തുടര്‍ന്ന് മെയില്‍ കൊല്‍ക്കത്തയില്‍ നടത്തേണ്ടിയിരുന്ന ക്യാംപ് ഇന്ത്യന്‍ ടീം റദ്ദാക്കിയിരുന്നു. ദുബൈയില്‍ കളിക്കേണ്ടിയിരുന്ന സൗഹൃദ മത്സരവും ഇന്ത്യക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ അനുകൂല സാഹചര്യത്തിലല്ല ഇന്ത്യ യോ?ഗ്യതാ മത്സരങ്ങള്‍ക്ക് ഇറങ്ങുന്നതെന്ന് സ്റ്റിമാക് വിശദീകരിച്ചു.

സാധ്യത ടീം,ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരിന്ദര്‍ സിങ്, ധീരജ് സിങ്

ഡിഫന്റേഴ്‌സ്: പ്രിതം കോട്ടാല്‍, രാഹുല്‍ ബെകെ, നരേന്ദര്‍ ഗെഹ്ലോട്ട്, ചിഗ്ലെന്‍സന സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാശിഷ് ബോസ്

മിഡ് ഫീല്‍ഡേഴ്‌സ്: ഉദാന്ത സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊളാകോ, റൗലിന്‍ ബോര്‍ഗസ്, ഗ്ലാന്‍ മാര്‍ടിന്‍സ്, അനിരുദ്ധ് താപ, പ്രണോയ് ഹല്‍ഡര്‍, സുരേഷ് സിങ്, അബ്ദുല്‍ സഹല്‍, യാസിര്‍, ചാങ്‌തേ, ബിബിന്‍ സിങ്, ആഷിക് കെ.

ഫോര്‍വേര്‍ഡ്‌സ്: സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷന്‍