യൂറോപ്യൻ സൂപ്പർ ലീഗ്, പങ്കെടുക്കാനിരിക്കുന്ന വമ്പന്മാർക്കും താരങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ച് ഫിഫ

യൂറോപ്പിലെ മുൻ നിര വമ്പൻ ക്ലബ്ബുകൾ കൂടിച്ചേർന്നു നടത്താനിരുന്ന യൂറോപ്യൻ സൂപ്പർലീഗ് എന്ന ആശയത്തിനെതിരെ കനത്ത രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് ഫിഫ. യൂറോപ്യൻ സൂപ്പർലീഗ് നടത്താനാവില്ലെന്നും അതിൽ പങ്കെടുക്കുന്ന താരങ്ങളെ ഫിഫയുടെ കീഴിൽ വരുന്ന മത്സരങ്ങളിൽ നിന്നും വിലക്കുമെന്നും ഫിഫ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫിഫയും ആറു വൻകരകളിലെയും ഫുട്ബോൾ ഫെഡറേഷനുകളും ഒത്തു ചേർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. സൂപ്പർ ലീഗിനു വേണ്ടി ഒപ്പു വെച്ചിട്ടുണ്ടെന്നു മുൻ ബാഴ്സ പ്രസിഡന്റായ ബർതോമ്യു വെളിപ്പെടുത്തിയതിനു പിന്നാലെ റയൽ മാഡ്രിഡ്‌ പ്രസിഡന്റും ഈ ലീഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നതായാലും ഇത്തരം വമ്പൻ ക്ലബ്ബുകൾക്ക് ഒരു തിരിച്ചടിയായിരിക്കുകയാണു ഫിഫയുടെ ഈ നീക്കം. പ്രസിഡന്റായ ജിയാനി ഇൻഫെന്റിനോയുടെ നാമത്തോട് കൂടിയ ഫിഫ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

” അടുത്ത കാലത്തെ മാധ്യമങ്ങളുടെ ഊഹാപോഹങ്ങളുടെ വെളിച്ചത്തിൽ ചില യൂറോപ്ൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്താണിരിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിനെ ഫിഫയുടെയും ആറു കോൺഫെഡറേഷൻസിന്റെയും പരിധിയിൽ വരില്ലെന്നും അത്തരമൊരു കോമ്പറ്റിഷൻ അംഗീകരിക്കില്ലെന്നും ശക്തമായ ഭാഷയിൽ ആവർത്തിക്കുകയാണ്.”

“എന്തെങ്കിലും ക്ലബ്ബുകളോ അല്ലെങ്കിൽ കളിക്കാരനോ ഇത്തരം കോമ്പറ്റിഷനിൽ പങ്കെടുത്താലുള്ള അനന്തര ഫലം ഫിഫയുടെയോ അല്ലെങ്കിൽ കോൺഫെഡറേഷനുകളുടെയോ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുന്നതായിരിക്കും.” ഇൻഫെന്റിനോ പ്രസ്താവനയിലൂടെ പറഞ്ഞു.

You Might Also Like