യൂറോപ്യൻ സൂപ്പർ ലീഗ്, ശക്തമായ നടപടികളുമായി മുന്നോട്ടു പോവുമെന്ന് യുവേഫയ്ക്ക് പിന്തുണയുമായി ഫിഫ

യുവേഫ ചാമ്പ്യൻസ്‌ലീഗിന്റെ തന്നെ അന്ത്യമയേക്കാവുന്ന പുതിയ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാൻ പന്ത്രണ്ടു യൂറോപ്യൻ വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പദ്ധതിയായിരിക്കുകയാണ്. ഇതിനെതിരെ യുവേഫക്ക് പിന്തുണയുമായി ലോക ഫുട്ബോൾ നിയന്ത്രിക്കുന്ന ഫിഫയും രംഗത്തെത്തിയിരിക്കുകയാണ്. ഫിഫ പ്രസിഡന്റായ ജിയോവാനി ഇൻഫെന്റിനോയും ശബദമുയർത്തിയിർത്തിയിരിക്കുകയാണ്.

ഇതുമായി മുന്നോട്ടു പോവുകയാണെങ്കിൽ നേതൃത്വം നൽകുന്ന എല്ലാ ക്ലബ്ബുകളും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഇൻഫെന്റിനോ വ്യക്തമാക്കുന്നത്. ശക്തമായ ശിക്ഷാ നടപടികൾ തന്നെ ക്ലബ്ബുകൾക്കെതിരെ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനിർവാഹകർ കൂടിച്ചേർന്നുള്ള യുവേഫ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഫിഫ സൂപ്പർലീഗിന്റെ രൂപീകരണത്തെ ശക്തമായി എതിർക്കാൻ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. സൂപ്പർ ലീഗ് എന്നത് ഒരു അടച്ചു പൂട്ടിയ സ്ഥാപനം പോലെയാണ്. അത് നിലവിലെ സസ്ഥാപിത നിയമങ്ങളിൽ നിന്നും ലീഗുകളിൽ നിന്നും അസോസിയേഷനുകളിൽ നിന്നും യുവേഫയിൽ നിന്നും ഒപ്പം ഫിഫയിൽ നിന്നും വരെ അകന്നു പോവുന്ന ഒന്നായി മാറിയിരിക്കുകയാണ്.” ഇൻഫെന്റിനോ പറഞ്ഞു.

യുവേഫയും ഫിഫയും ശക്തമായി തന്നെ ഇതിനെതിരെ നീങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു നേതൃത്വം നൽകിയിരിക്കുന്ന ക്ലബ്ബുകൾ യൂറോപ്പിലെ പ്രധാന വമ്പന്മാരാവാനുള്ള കാരണവും യുവേഫ തന്നെയാണെന്നാണ്‌ അവർ വാദിക്കുന്നുണ്ട്. അതിന് അവർ നന്ദി പറയേണ്ടതുണ്ടെന്നാണ് യുവേഫ പ്രസിഡന്റായ അലക്സാണ്ടർ കഫെറിൻ വ്യക്തമാക്കുന്നത്.

You Might Also Like