ഫിഫ ബെസ്റ്റ് നോമിനികളെ പ്രഖ്യാപിച്ചു, മെസി, ക്രിസ്ത്യാനോ,നെയ്മർ എന്നിവർ ലിസ്റ്റിലിടം നേടി

ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ ബാലൺ ഡിയോർ ഇത്തവണ നൽകുന്നില്ലെന്നു പ്രഖ്യാപിച്ചുവെങ്കിലും 2020ലെ മികച്ച താരത്തിനുള്ള ബെസ്റ്റ് അവാർഡ്‌ ഇത്തവണ നൽകുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള ആദ്യപടിയായി നോമിനികളെ ഫിഫ പുറത്തു വിട്ടിരിക്കുകയാണ്. പുരുഷന്മാരുടെയും വനിതകളുടെയും ലിസ്റ്റ് ഫിഫ പുറത്തുവിട്ടു. സൂപ്പർതാരങ്ങളായ ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും നെയ്മറും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഡിസംബർ പതിനേഴിനാണ് ഫിഫ ബെസ്റ്റ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ആരാധകർക്ക് വോട്ട് രേഖപ്പെടുത്താൻ ഡിസംബർ ഒമ്പതു വരെ ഫിഫ അവസരം നൽകിയിട്ടുണ്ട്. ഇവരാണ് ആ പുരുഷന്മാരുടെ ലിസ്റ്റിലുള്ള താരങ്ങൾ 1 തിയാഗോ അലകന്റാര (സ്പെയിൻ/ബയേൺ മ്യൂണിക്ക് 2ക്രിസ്ത്യാനോ റൊണാൾഡോ(പോർച്ചുഗൽ/യുവന്റസ് ) 3കെവിൻ ഡി ബ്രൂയ്നെ(ബെൽജിയം/മാഞ്ചസ്റ്റർ സിറ്റി 4റോബർട്ട്‌ ലെവൻഡോവ്സ്‌കി (പോളണ്ട് /ബയേൺ മ്യൂണിക്ക് ) 5സാഡിയോ മാനെ(സെനഗൽ/ലിവർപൂൾ)

6കിലിയൻ എംബാപ്പെ(ഫ്രാൻസ്/പിഎസ്‌ജി) 7ലയണൽ മെസി (അർജന്റീന/ബാഴ്സലോണ) 8നെയ്മർ ജൂനിയർ(ബ്രസീൽ/പിഎസ്‌ജി) 9സെർജിയോ റാമോസ്(സ്പെയിൻ/റയൽ മാഡ്രിഡ്‌) 10 മുഹമ്മദ് സലാ(ഈജിപ്ത് /ലിവർപൂൾ ) 11വിർജിൽ വാൻ ഡൈക്(നെതർലാൻഡ്സ്/ലിവർപൂൾ) വനിതാ നോമിനികൾ :- 1ലൂസി ബ്രോൻസ്(ഇംഗ്ലണ്ട്/ലിയോൺ/സിറ്റി) 2ഡെൽഫിൻ കാസ്കാറിനോ(ഫ്രാൻസ്/ലിയോൺ) 3കരോലിൻ ഗ്രഹാം ഹാൻസെൻ(നോർവേ/ബാഴ്സലോണ)

4 പെർണിൽ ഹാർഡർ(ഡെൻമാർക്ക്‌/വോൾവ്സ്ബർഗ്/ചെൽസി) 5ജെന്നിഫർ ഹെർമോസോ(സ്പെയിൻ /ബാഴ്സലോണ) 6ജി സോയുൻ (കൊറിയ റിപ്പബ്ലിക്/ചെൽസി) 7സാം കെർ(ഓസ്ട്രേലിയ/ചെൽസി) 8സാകി കമുഗായ്(ജപ്പാൻ/ലിയോൺ) 9ജെന്നിഫർ മറോസാൻ(ജർമ്മനി/ലിയോൺ) 10വിവിയെന്നെ മെയ്ഡെമ(നെതർലാൻഡ്സ്/ആഴ്‌സണൽ) 11വെൻഡീ റെനാർഡ്(ഫ്രാൻസ്/ലിയോൺ )

You Might Also Like