ക്യാച്ചൊന്നും വിടരുത്, ഇന്ത്യന്‍ ടീമിന് ‘അഗ്നിപരീക്ഷ’യുമായി ഫീല്‍ഡിംഗ് കോച്ച്

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് അരയും തലയും മുറുക്കിയുളള പരിശീലനത്തിലാണ് ടീം ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നഷ്ടമായതിന്റെ നിരാശ മറയ്ക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ പരമ്പര വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ ചിന്തിയ്ക്കുന്നില്ല.

എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പിയ്ക്കുന്നത് ബാലി കേറാ മലയാണ് എന്നതാണ് കാരണം. കഴിഞ്ഞ മൂന്ന് ഇംഗ്ലീഷ് പരമ്പരകളിലും ഇന്ത്യ അത് നേരിട്ട് അനുഭവിച്ചതാണ്.

അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെ നേരിടുന്നത് ഇന്ത്യ പരമാവധി ശക്തി സംഭരിച്ചാണ്. അതിനായി വലിയ മുന്നൊരുക്കവും ടീം ഇന്ത്യ നടത്തുണ്ട്. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം ബിസിസിഐ പുറത്ത് വിട്ടത്. ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിംഗ് പരിശീലനത്തിന്റെ വീഡിയോയാണ് ബിസിസിഐ പുറത്ത് വിട്ടത്. ആ കാഴ്ച്ച കാണാം

ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറിന്റെ നേതൃത്വത്തിലാണ് ഫീല്‍ഡിംഗ് പരിശീലനം പുരോഗമിക്കുന്നത്. വിരാട് കോഹ്ലിയടമുളള താരങ്ങള്‍ പരിശീലനത്തില്‍ ബദ്ധശ്രദ്ധയാണ് പുലര്‍ത്തുന്നത്.

You Might Also Like