അമ്പോ എന്തൊരു ടീം!, സര്‍പ്രൈസ് താരങ്ങളുമായി വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു

ശ്രീലങ്കന്‍ പര്യടനത്തിനുളള ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. പഴയയതും പുതിയതുമായ പടക്കുതിരകളെ അണിനിരത്തിയാണ് വിന്‍ഡീസ് ടീം അടുത്ത മാസം നടക്കുന്ന പരമ്പരയില്‍ ലങ്കയ്ക്ക് പറക്കുന്നത്.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റാര്‍ പേസര്‍ ഫിഡല്‍ എഡ്വേഡ്‌സും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ് ഗെയിലും ടീമിലേക്ക് മടങ്ങിയെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് മുപ്പത്തിയൊന്‍പതുകാരനായ എഡ്വേഡ്‌സിനും നാല്‍പത്തിരണ്ടുകാരനായ ഗെയിലിനും വിളിയെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ടി10 ലീഗിലുള്‍പ്പെടെ നടത്തിയ മിന്നും പ്രകടനങ്ങളാണ് ദേശീയ ടീമിലേക്ക് ഇരുവര്‍ക്കും തിരിച്ചുവരവിന് കളമൊരുങ്ങിയത്.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ് ആണ് രണ്ട് ഫോര്‍മാറ്റിലും വെസ്റ്റിന്‍ഡീസിനെ നയിക്കുന്നത്. മാര്‍ച്ച് 3, 5, 7 തീയതികളില്‍ ടി20 മത്സരങ്ങളും, 10, 12, 14 തീയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും.
ടി20 ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുറാന്‍, ഫാബിയന്‍ അലന്‍, ഡ്വെയിന്‍ ബ്രാവോ, ഫിഡല്‍ എഡ്വേഡ്‌സ്, ആന്ദ്രെ ഫ്‌ലെച്ചര്‍, ക്രിസ് ഗെയില്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, എവിന്‍ ലൂയിസ്, ഒബെദ് മക്കോയ്, റോവ്മാന്‍ പവല്‍, ലെന്‍ഡല്‍ സിമണ്‍സ്, കെവിന്‍ സിന്‍ക്ലയര്‍.