അക്കാര്യം പ്രഖ്യാപിച്ചു, ഗോവയുടെ നെഞ്ച് തുളച്ച് കോറോ, ഇനിയെങ്ങോട്ട്?
എഫ്സി ഗോവയുടെ സ്പാനിഷ് സൂപ്പര്‍ താരം ഫെറാന്‍ കോറോമിനാസ് എഫ്സി ഗോവ വിടുന്നു കോറോ തന്നെ തന്റെ ഔദ്യോഗികമായി ഗോവ വിടുന്ന വിവരം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്ന കോറോയുടെ യാത്രപറച്ചില്‍.
നിലവിലെ കരാര്‍ ക്ലബ്ബുമായി അവസാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗോവ നല്കിയ പുതിയ കരാറില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും എന്റെ വാല്യൂവിനും കളിക്കും ചേര്‍ന്ന തരത്തിലുള്ളത് അല്ലയെന്നും ഐ എസ് എല്‍ ഓള് ടൈം ടോപ് സ്കോറെറായ കോറോ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു.
‘കളിച്ചതില്‍ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മികച്ച ടൂര്‍ണമെന്റായിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം എന്റെ പ്രകടനത്തിന് അനുസരിച്ച് മൂല്യം ലഭിക്കണം എന്നതാണ്. ഈ വര്‍ഷം എഫ്സി ഗോവയില്‍ നിന്ന് എനിക്ക് ഓഫര്‍ ലഭിച്ചിരുന്നു. എന്നല്‍ കഴിഞ്ഞ കാലങ്ങളിലെ എന്റെ പെര്‍ഫോമന്‍സിനെ അപേക്ഷിച്ച് അതൊട്ടും യോജിക്കാവുന്നതായിരുന്നില്ല’ മുപ്പത്തിയേഴുകാരനായ കോറോ പറയുന്നു.
2017 മുതല്‍ കഴിഞ്ഞ മൂന്ന് സീസണിലും എഫ്സി ഗോവയ്ക്കായി കളിച്ച കോറോ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഗോവയ്ക്കായി 57 മത്സരങ്ങള്‍ ഇതിനോടകം കളിച്ച ഈ മുന്‍ എസ്പാനിയോള്‍ താരം 48 ഗോളും അടിച്ച് കൂട്ടിയിട്ടുണ്ട്. അതെസമയം മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ഓഫറൊന്നും ലഭിച്ചില്ലെന്ന കാര്യവും കോറോ വെളിപ്പെടുത്തി.
https://www.instagram.com/p/B_9_IaZDwJ2/
‘ഭാവി എന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഒരു ക്ലബുമായി നിലവില്‍ എനിക്ക് കരാറില്ല. ഞാന്‍ വിവിധ പ്രെപ്പോസലുകള്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ് മാഹാമാരി പ്രശ്നമാണ്. എഫ്സി ഗോവ മാത്രമാണ് എനിക്ക് ഓഫര്‍ തന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പ്രെപ്പോസലുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം ഒരു തീരുമാനവും ഞാനെടുത്തിട്ടില്ല’ കോറോ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്സി പരിശീലകന് സെര്‍ജിയോ ലൊബേരയെ പ്രശംസിച്ച് കോറോ എത്തിയത് ഏറെ ചര്ച്ചയാകുകുയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ ഗോവയെ പകുതിയോളം പരിശീലിപ്പിച്ച കോച്ചാണ് ലൊബേര.