അവിശ്വസനീയ ചരിത്രമെഴുതി ഫെര്‍ഗൂണ്‍, സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്
ടി20 ക്രിക്കറ്റില്‍ അവിശ്വസനീയ റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍. ടി20 ലോകകപ്പില്‍ പാപ്പുവ ന്യൂ ഗിനിയക്കെതിരായ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഫെര്‍ഗൂസണ്‍ ഒരു റണ്‍സ് പോലും വഴങ്ങാതെ നാല് മെയഡിന്‍ ഓവറുകള്‍ സഹിതം മൂന്ന് വിക്കറ്റാണ് വീഴ്്ത്തിയത്.
ഇതോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച എക്കണോമിക്കല്‍ സ്‌പെല്ലിന് ഉടമായായി മാറി ഫെര്‍ഗൂസണ്‍. ന്യൂസിലന്‍ഡിന്റെ തന്നെ താരം ടിം സൗത്തിയുടെ പേരിലുളള റെക്കോര്‍ഡ് ആണ് ഫെര്‍ഗൂര്‍ണ്‍ മറികടന്നത്. 2024ല്‍ ഉഗാണ്ടയ്‌ക്കെതിരെ നാല് ഓവറില്‍ നാല് റണ്‍സ് വഴങ്ങി ടിം സൗത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
അതെസമയം ലോകകപ്പില്‍ ന്യൂസിലന്‍ഡ് ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പിഎന്‍ജി തകര്‍ന്നടിയുകയാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പിന്‍ജി 19.4 ഓവറില്‍ 78 റണ്‍സിന് പുറത്താകുകയായിരുന്നു.
ഫെര്‍ഗൂസണെ കൂടാതെ ടി20 ക്രിക്കറ്റില്‍ നിന്നും ഈ മത്സരത്തോടെ വിരമിക്കുന്ന ട്രെന്‍ഡ് ബോള്‍ഡ് നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങിയും ടിം സൗത്ത് നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
അതെസമയം ന്യൂസിലന്‍ഡ് ടി20 ലോകകപ്പില്‍ നിന്ന് ഇതിനോടകം തന്നെ പുറത്തായി കഴിഞ്ഞ ടീമാണ്. ആദ്യ രണ്ട് മത്സരത്തില്‍ തന്നെ അഫ്ഗാനോടും വെസ്റ്റിന്‍ഡീസിനോടും തോറ്റതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്.