മെസി ക്ലബ് വിടണം, ഈ മാനേജുമെന്റിന് കീഴില്‍ കളിക്കരുത്, മുറവിളി ഉയരുന്നു
ഫുട്ബോൾ കരിയറിൽ ഏറ്റവും വലിയ തോൽവി ബാഴ്സയ്ക്കൊപ്പം ഏറ്റുവാങ്ങിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസി. ജർമൻ വമ്പന്മാരായ ബയേണിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സ തോൽവി അറിഞ്ഞത്.
എന്നാൽ കാര്യമായിട്ടൊന്നും ചെയ്യാൻ കഴിയാതെ മെസി തകർന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇതോടെ മെസി ബാഴ്‌സ വിടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലീഷ് യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ്.
മത്സരശേഷം ബിടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടന്ന് ജീവിതത്തിലേക്ക് കടന്നു വരികയും അത്പോലെ തന്നെ ഇറങ്ങി പോവുകയും ചെയ്യുന്ന ഒന്നാണ് ഫുട്ബോളെന്നും അതുകൊണ്ടു തന്നെ മെസി ശരിയായ തീരുമാനങ്ങൾ എടുക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു. ഇനിയും ബാഴ്‌സയിൽ തുടർന്നാൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ബാഴ്‌സ ബോർഡിൽ ബർതോമ്യു അടക്കമുള്ളവർക്കാണെന്ന് കുഴപ്പമെന്നാണ് ലിവർപൂൾ ഇതിഹാസം ജാമി കാരഗരുടെ അഭിപ്രായം. മത്സരശേഷം സിബിഎസ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്സലോണയുടെ തലപ്പത്ത് തന്നെ അഴിച്ചു പണി ആവിശ്യമാണെന്നാണ് കരഗരുടെ പക്ഷം. പ്രസിഡന്റ് ബർതോമ്യു അടക്കമുള്ളവർ ആത്മപരിശോധന നടത്തണമെന്നും കാരഗർ അഭിപ്രായപ്പെട്ടു.
പരിശീലകൻ സെറ്റിയന്റെ കാര്യത്തിൽ വിഷമമുണ്ടെന്നും ഇനിയും പരിശീലകനായി തുടരാൻ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു മികച്ച ക്ലബ്ബെന്നനിലയിൽ പെട്ടന്ന് തീരുമാനങ്ങൾ കൈകൊണ്ട് ആരാധകരെ സന്തോഷിപ്പിക്കുകയാണ് വേണ്ടതെന്നും എന്നാൽ ബാഴ്സക്ക് അതിനുള്ള പ്രാപ്‍തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാഴ്സയുടെ തോൽവിക്ക് കാരണം സെറ്റിയൻ മാത്രമല്ലെന്നും ബാഴ്സ ബോർഡുകൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.