ബ്ലാസ്റ്റേഴ്‌സ് ആരാധകരറിയാന്‍, എഫ്‌സി കൊച്ചി തിരിച്ചുവരുന്നു

Image 3
FootballISL

ഒരു കാലത്ത് കേരള ഫുട്‌ബോളിന്റെ അഭിമാനമുയര്‍ത്തിയ എഫ്‌സി കൊച്ചിന്റെ അതെപേരിലുളള ടീം വീണ്ടും മൈതാനത്ത് ഇറങ്ങുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 18 പരിശീലകന്‍ രജ്ഞിത്തിന്റെ നേതൃത്വത്തിലാണ് എഫ്‌സി കൊച്ചിന്‍ വീണ്ടും മൈതാനത്ത് പന്ത് തട്ടാനൊരുങ്ങുന്നതെന്നാണ് സൂചന.

മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ടിനു യോഹന്നാന്റെ നേതത്വത്തിലാണ് എഫ്‌സി കൊച്ചിന്‍ വീണ്ടും അണിഞ്ഞൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതെസമയം ഡ്യൂറാന്റ് കപ്പ് നേടിയ പഴയ എഫ്‌സി കൊച്ചിനുമായി ഈ ക്ലബിന് പേരില്‍ മാത്രമാണ് ബന്ധമുളളത്. 2018ലാണ് ടിനു യോഹന്നാന്റെ നേതൃത്വത്തില്‍ പുതിയ എഫ്‌സി കൊച്ചിന്‍ ക്ലബ് നിലവില്‍ വന്നത്. കേരള പ്രീമിയര്‍ ലീഗില്‍ ഈ ടീം കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ ടീം പൂട്ടിപോകുകയായിരുന്നു.

മഹാരാജാസ് കോളേജ് ഗ്രൗണ്ട് ആയിരുന്നു ഇവരുടെ ഹോം ഗ്രൗണ്ട്. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അജിത്ത് ശിവന്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച ബിബിന്‍ അജയന്‍, റഫീഖ് തുടങ്ങിയ താരങ്ങളും ഈ ടീമിന്റെ ഭാഗമായിരുന്നു. നിരവധി വിദേശ താരങ്ങളും ടീമിലുണ്ടായിരുന്നു.