ഫാളിനേയും റാഞ്ചി, എഫ്‌സി ഗോവയെ ഞെട്ടിച്ച് സിറ്റി ഗ്രൂപ്പ്
എഫ്‌സി ഗോവയുടെ സെനഗല്‍ സൂപ്പര്‍ താരം മുര്‍ത്തദ്ദ ഫാളിനെ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി റാഞ്ചിയതായി റിപ്പോര്‍ട്ട്. ഫാളുമായുളള കരാര്‍ നീട്ടാന്‍ എഫ്‌സി ഗോവ ഒരുങ്ങുന്നതിനിടെയാണ് ഇടിതീ പോലെ ഈ പ്രതിരോധ താരം ക്ലബ് വിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതോടെ എഫ്‌സി ഗോവയില്‍ നിന്നും മുംബൈ സിറ്റി റാഞ്ചുന്ന മൂന്നാമത്തെ താരമാമായി മാറും മുര്‍തദ്ദ ഫാള്‍.
നേരത്തെ എഫ്‌സി ഗോവ നായകന്‍ മന്ദാര്‍ റാവു ദേശായിയേയും സൂപ്പര്‍ മിഡ്ഫീല്‍ഡല്‍ അഹമ്മദ് ജുഹറുവിനേയും മുംബൈ സിറ്റി എഫ്‌സി ടീമിലെത്തിച്ചിരുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലായി ഗാര്‍സ് ടീമിന്റെ പ്രതിരോധത്തിലെ കുന്തമുനയായിരുന്നു മുര്‍തദ്ദ ഫാല്‍. നാള്‍പത് മത്സരങ്ങള്‍ എഫ്‌സി ഗോവയ്ക്കായി ഇതിനോടകം കളിച്ച ഫാള്‍ ഒന്‍പത് ഗോളുകളും നേടിയിരുന്നു. മാത്രമല്ല പ്രതിരോധ നിരയില്‍ വന്‍മതില്‍ കെട്ടിയ ഫാല്‍ 385 ക്ലിയറന്‍സും 111 ടാക്കിള്‍സും 47 ബ്ലോക്കുമാണ് എഫ്‌സി ഗോവയ്ക്കായി ഇതിനോടകം നടത്തിയത്.
കൂടാതെ 88.35 ശതമാനം ആക്യുറസിയില്‍ 1837 പാസുകളാണ ഈ സെനഗല്‍ താരം 40 മത്സരങ്ങളില്‍ നിന്നായി എഫ്‌സി ഗോവ താരങ്ങല്‍ക്ക് കൈമാറിയത്. സെനഗല്‍ ദേശീയ ടീമിനായി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുളള താരം വിവിധ മൊറോക്കന്‍ ക്ലബുകളിലും അറേബ്യ്# ക്ലബുകളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.