സൂപ്പര്‍ സൈനിംഗുമായി ഗോവ, ഉരുക്ക് മുഷ്ടിയെ ടീമിലെത്തിച്ച് വിദേശ സൈനിംഗ് പൂര്‍ത്തിയാക്കി

Image 3
FootballISL

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജയിംസ് ഡൊണാച്ചിയെ സ്വന്തമാക്കി ഐഎസ്എള്‍ ക്ലബായ എഫ്‌സി ഗോവ. പ്രതിരോധ നിരയിലെ ഉരുക്ക് മുഷ്ടിയായി അറിയപ്പെടുന്ന ഈ 27കാരനെ ടീമിലെത്തിച്ചതോടെ ഗോവ ഐഎസ്എല്‍ ഏഴാം സീസണിനുളള വിദേശ താരങ്ങളുടെ സൈനിംഗ് പൂര്‍ത്തിയാക്കി.

എഫ് സി ഗോവയുടെ വിദേശ താരങ്ങളില്‍ സ്‌പെയിനിന് പുറത്ത് നിന്നുള്ള ഏക താരം കൂടിയാണ് ഈ ഓസ്‌ട്രേലിയന്‍ സൈനിംഗ്.

മുന്‍ ഓസ്‌ട്രേലിയന്‍ അണ്ടര്‍ 23 ടീം താരമായിരുന്ന ഡൊണാച്ചി ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്നാണ് എഫ്‌സി ഗോവയ്ക്കായി പന്ത് തട്ടാനെത്തുന്നത്. ലോണിലാണ് ഒരു വര്‍ഷത്തേക്ക് ഡൊണാചിയെ എഫ്‌സി ഗോവയിലെത്തിച്ചിരിക്കുന്നത്.

ആറ് അടി നാല് ഇഞ്ചുള്ള ഡൊണാചിയുടെ ഏരിയല്‍ സ്‌ട്രെങ്താണ് താരത്തിന്റെ തുരുപ്പ് ചീട്ടി. ഇത് ഗോവന്‍ ഡിഫന്‍സിന് ഏറെ ഗുണം ചെയ്യും. അവസാന അഞ്ചു വര്‍ഷത്തോളമായി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന താരം കൂടിയാണ് ഡൊണാചി.

നിലവില്‍ ഐഎസ്എല്ലിനായി മികച്ച രീതിയില്‍ മുന്നൊരുക്കമാണ് എഫ്‌സി ഗോവ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നാകനടക്കം നിരവധി താരങ്ങളെ നഷ്ടപ്പെട്ട ഗോവ പുതിയ യുവകോച്ചിനേയും സ്പാനിഷ് താരങ്ങളേയും അണിനിരത്തിയാണ് തയ്യാറാകുന്നത്.