ഗോവ ലോബോരയെ കൈവിടില്ല, നിര്‍ണ്ണായക പ്രഖ്യാപനവുമായി പുതിയ പരിശീലകന്‍
ഗോവന്‍ ആരാധകര്‍ക്ക് ആശ്വാസവുമായി പുതിയ യുവ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോവയെ പരിശീലിപ്പിച്ച സെര്‍ജിയോ ലോബേറയുടെ കളിശൈലി തന്നെയാകും താനും പിന്തുടരുകയെന്ന് ഗോവന്‍ പരിശീലകന്‍ പറയുന്നു
ഇതോടെ കഴിഞ്ഞ മൂന്ന് സീസണുകളില്‍ സെര്‍ജിയോ ലോബേറയുടെ കീഴില്‍ ഗോവ പുറത്തെടുത്ത ആക്രമണ ഫുട്‌ബോള്‍ ശൈലി ഗോവ തുടരുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഫെറാന്‍ഡോ ഇക്കാര്യം സൂചിപ്പിച്ചത്.
‘ലൊബേറ ഗോവയില്‍ മികച്ച പ്രകടനമാണ് നടത്തിയത്, ലോബേറക്ക് കീഴില്‍ നന്നായി കളിച്ച ക്ലബ് ഐ.എസ്.എല്‍ ലീഗ് ജേതാക്കളായി എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോ?ഗ്യത നേടി, അതേ ശൈലി തുടരാനാണ് എന്റെ പദ്ധതി’ ഫെറാന്‍ഡോ പറഞ്ഞു.
‘ ഒരു ശൈലിയുമായെത്തി കളിക്കാരെ അതിന് അടിമപ്പെടുത്തുന്ന തരത്തിലുളള പരിശീലകനല്ല താനെന്നും ആക്രമണഫുട്‌ബോള്‍ കളിക്കുന്നതില്‍ താരങ്ങള്‍ക്ക് മികവും താല്‍പര്യവുമുണ്ടെങ്കില്‍ അത് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതില്‍ അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്താനാകും തന്റെ ശ്രമമെന്നും ഫെറാന്‍ഡോ പറഞ്ഞു.
കൂടാതെ തന്റെ പഴയ ഗ്രീക്ക് ക്ലബില്‍ നിന്ന് താരങ്ങളെ ഇറക്കുമതി ചെയ്‌തേയ്ക്കും എന്ന റൂമറുകളേയും ഫെറാന്‍ഡോ തള്ളികളഞ്ഞു.