സര്‍പ്രൈസ് നീക്കവുമായി ഐഎസ്എല്‍ ക്ലബ്, ഗോവയുടെ ഗോളടി യന്ത്രത്തെ റാഞ്ചി

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലെത്തിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗൂളോ ഇന്ത്യയില്‍ തുടരും. എഫ്‌സി ഗോവയില്‍ നിന്ന് ഒഡീഷ എഫ്‌സിയാണ് അംഗൂളോയെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗോവയ്ക്കായി ഗോളുകള്‍ അടിച്ച് കൂട്ടിയാണ് ഈ മുതിര്‍ന്ന താരം ഐഎസ്എല്ലില്‍ വരവറിയിച്ചത്.

പോളിഷ് ടീമായ ഗോര്‍നിക് സാബ്രെസെയില്‍ നിന്നായിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. അംഗുളോ കഴിഞ്ഞ സീസണില്‍ ഗോവയ്ക്ക് വേണ്ടി 14 ഗോളുകളും നേടിയിരുന്നു.

ഒരു വര്‍ഷത്തെ കരാറിലാണ് ഒഡീഷ എഫ്‌സി അംഗൂളോയെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ലീഗില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമാണ് ഒഡീഷ. അംഗൂളോ ആകട്ടെ കഴിഞ്ഞ സീസണ്‍ അവസാനത്തോടെ എഫ്‌സി ഗോവ വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്ിതരുന്നു.

37കാരനാണ്‍ ആംഗുളോ. മുമ്പ് സ്‌പെയിന്‍ യൂത്ത് ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ബില്‍ബാവോയിലൂടെ വളര്‍ന്ന താരമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പഴയ പരിശീലകന്‍ കിബു വികൂനയ്ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അംഗൂളോ. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഉയര്‍ത്തിയ വെല്ലുവിളികളെയെല്ലാം മറികടന്നാണ് കഴിഞ്ഞ സീസണില്‍ അംഗൂളോയെ എഫ്‌സി ഗോവ സ്വന്തം നിരയിലെത്തിച്ചത്.

You Might Also Like