വലിയ വാര്‍ത്ത വരുന്നു, പ്രഖ്യാപനവുമായി എഫ്‌സി ഗോവ

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണ്‍ ലക്ഷ്യം വെച്ച് വലിയ പ്രഖ്യാപനം വരുന്നു എന്ന സൂചന നല്‍കി മുന്‍ ചാമ്പ്യന്‍മാരായ എഫ്‌സി ഗോവ. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ സൈനിംഗിനെ കുറിച്ച് എഫ്‌സി ഗോവ സൂചന നല്‍കുന്നത്.

ഗോവന്‍ ആരാധകരെ സംബന്ധിച്ചിടത്തോടം ഏറ്റവും ആവേശകരമായ കാത്തിരിപ്പാണിത്. പല പ്രമുഖ താരങ്ങളുടം ക്ലബ് വിട്ട ക്ഷീണത്തിലിരിക്കുന്ന ഗോവയ്ക്ക് പുതിയ താരങ്ങളെത്തുന്നതോടെ ആത്മവിശ്വാസം തിരിച്ച് പിടിക്കാനാകും എന്ന കണക്ക് കൂട്ടലിലാണ് ക്ലബ് അധികൃതര്‍.

നിലവില്‍ ഐഎസ്എല്‍ പുതിയ സീസണിനായി വലിയ മുന്നൊരുക്കമാണ് ഗോവ നടത്തുന്നത്. കഴിഞ്ഞ സീസണ്‍ പകുതിയോടെ പരിശീലകന്‍ സെര്‍ജിയോ ലൊബേരയെ പുറത്താക്കിയ ഗോവ നിലവില്‍ സ്പാനിഷ് പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയ്ക്ക് കീഴിലാണ് അണിഞ്ഞൊരുങ്ങുന്നത്.

നിലവില്‍ എഫ്സി ഗോവയില്‍ രണ്ട് വിദേശ താരങ്ങളുടെ കാര്യത്തിലാണ് ഇതുവരെ ഉറപ്പായിട്ടുളളു. എഡു ബഡിയയും ഹ്യൂഗോ ബൗമസുമാണ് അടുത്ത സീസണില്‍ ഗോവയില്‍ തുടരാന്‍ സാധ്യതയുളള രണ്ട് വിദേശ താരങ്ങള്‍.

നേരത്തെ അഹമ്മദ് ജെഹ്റു, ഫാള്‍ തുടങ്ങിയവര്‍ മുംബൈ സിറ്റി എഫ്സിയിലേക്ക് ചേക്കേറിയിരുന്നു. നായകന്‍ മന്ദാവു റാവു ദേശായിയും ലൊബേരയുടെ ടീമിലേക്ക് പോയത് ഗോവയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു.