ഗോവ നല്‍കിയത് കടുംവെട്ട് ഓഫര്‍, ആംഗുലോ ബ്ലാസ്‌റ്റേഴ്‌സ് ഓഫര്‍ തള്ളാന്‍ കാരണം

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട പോളിഷ് ലീഗില്‍ കളിക്കുന്ന സ്പാനിഷ് താരം ഇഗോര്‍ ആംഗുലോയെ റാഞ്ചി മറ്റൊരു ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവ. ആംഗുലോയ്ക്കായി ബ്ലാസ്‌റ്റേഴ്‌സ് അവസാനം വരെ നിലകൊണ്ടെങ്കില്‍ ആംഗുലോ ഒടുവില്‍ ഗോവയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ പോളിഷ്-ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

എഫ്‌സി ഗോവ മൂന്ന് വര്‍ഷത്തെ കരാറാണത്രെ 36 വയസ്സുളള ഈ സ്പാനിഷ് താരത്തിന് നല്‍കിയിരിക്കുന്നത്. ഇതാണ് ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ച് ഗോവയെ തിരഞ്ഞെടുക്കാന്‍ ആംഗുലോയെ പ്രേരിപ്പിച്ചതെന്നാണ് ഒരു പോളിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചൊന്നും ഇപ്പോള്‍ പറയാനായിട്ടില്ലെന്നാണ് ആംഗുലോ പറയുന്നത്.

‘ഒരു കാര്യവും എനിക്ക് സ്ഥിരീകരിക്കാനാകില്ല. രണ്ടോ മൂന്നോ ദിവത്തിനുളളില്‍ മറ്റൊരു ക്ലബുമായി ഞാന്‍ കരാര്‍ ഒപ്പിടും എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകു. ആ സമയത്ത് അക്കാര്യം നിങ്ങള്‍ എല്ലാവരും അറിയും’ ആംഗുലോ പറയുന്നു.

അംഗുലോയുടെ വരവ് അടുത്ത ദിവസങ്ങളില്‍ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്ലബ് വിട്ട കോറോയ്ക്ക് പകരക്കാരനായാണ് 36 കാരനായ ഇഗോര്‍ ആംഗുലോ പോളിഷ് ക്ലബായ ഗോര്‍ണിക് സാബ്രെസിയില്‍ നിന്ന്് ഗോവയിലെത്തുന്നത്.

ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി ഇഗോര്‍ അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്. ഏത് പാര്‍ശ്വത്തില്‍ നിന്നും അതിവേഗം ഗോള്‍ വല ചലിപ്പിക്കാനുളള സവിശേഷതയുളള താരമാണ് ഇഗോര്‍. തരംതാഴ്ത്തപ്പെട്ട ഗോര്‍ക്കിനെ പോളണ്ടിലെ ഫസ്റ്റ് ഡിവിഷനിലേക്ക് കൊണ്ട് വന്നത് ഇഗോറിന്റെ തകര്‍പ്പന്‍ പ്രകടന മികവിലാണ്.

നേരത്തെ ഇഗോറിനെ നിലനിര്‍ത്തുന്നതിനായി ഗോര്‍നിക്ക് ആരാധകര്‍ ക്രൗഡ് ഫണ്ടിംഗ് നടത്തിയിരുന്നു. എന്നാല്‍ ക്ലബ് വിടാന്‍ തന്നെ താരം അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ ആംഗുലോ കളിച്ചിട്ടുണ്ട് കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ഫ്രാന്‍സ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ ക്ലബുകള്‍ക്കായും ആംഗുലോ കളിച്ചിട്ടുണ്ട്.

You Might Also Like