എഫ്‌സി ഗോവയ്ക്ക് വന്‍ തോല്‍വി, ഞെട്ടി ആരാധകര്‍
ഐഎസ്എല്ലിന് മുന്നോടിയായി നടക്കുന്ന പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് കൂറ്റന്‍ തോല്‍വി. ഹൈദരാബാദ് എഫ്്‌സിയാണ് എഫ്‌സി ഗോവയെ തകര്‍ത്തത്. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ഹൈദരാബാദിന്റെ വിജയം.
ഹൈദരാബാദിനായി അഭിഷേക് ഹാള്‍ദര്‍ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. യുവതാരം രോഹിത് ദാനു, ലാല്വമ്പുയിയ എന്നിവരാണ് ഹൈദരബാദിനായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. ഗോവയ്ക്ക് വേണ്ടി ചോതെയും ബ്രണ്ടനും ആണ് ഗോളുകള്‍ നേടിയത്.
FC Goa starting 11: Naveen, Ali, Aiban, Saviour, Leander, Chote, Noguera, Lenny, Redeem, Flan, Aaren
Hyderabad FC starting 11: Katti, Kynsailang, Asish, Sana, Nikhil, Panwar, Souvik, Sahil, Sweden, Liston, Opi#Indianfootball #ISL #Preseason #Friendly
— Marcus Mergulhao (@MarcusMergulhao) November 11, 2020
ഇതോടെ ആദ്യ രണ്ട് പ്രീസീസണ്‍ മത്സരം ജയിച്ച ഗോവയ്ക്ക് വലിയ തോല്‍വി ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സൂപ്പര്‍ താരം അംഗുളോയൊന്നും ഇല്ലാതെയാണ് കളത്തിലിറങ്ങിയത് എന്ന ആശ്വാസത്തിലാണ് ഗോവ. ഇനി മോഹന്‍ ബഗാനാണ് എഫ്‌സി ഗോവയുടെ അടുത്ത സന്നാഹമത്സരത്തിലെ എതിരാളികള്‍.
ഈ മാസം 20ന് ആണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ എടികെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് മത്സരം.