ബ്ലാസ്‌റ്റേഴ്‌സുമായി ചര്‍ച്ച നടത്തിയ ഇറാനിയന്‍ താരം ഗോവയില്‍, തകര്‍പ്പന്‍ നീക്കം

Image 3
FootballISL

ഇറാനിയന്‍ പ്രതിരോധതാരം ഹാദി മുഹമ്മദിനെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവ. കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാദി എഫ്‌സി ഗോവയെ കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഗോവ മികച്ച ഓഫര്‍ വാഗ്ദാനും ചെയ്തതോടെ ഹാദി ഗോവയുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിക്കുകയായിരുന്നു,

ഇറാനിലെ പ്രധാന ഫുട്‌ബോള്‍ ലീഗായ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗില്‍ കളിക്കുന്ന താരമാണ് ഇരുപത്തിയൊന്‍പതുകാരനായ ഹാദി മുഹമ്മദ്. 2014ല്‍ സോബ് അഹാനിലേക്ക് മാറിയ ഹാദി ടീമിനായി 72 ലധികം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ടീമിനോടൊപ്പം താരം രണ്ട് ചാമ്പ്യന്‍പട്ടം നേടി. ഇറാനിയന്‍ അണ്ടര്‍ 22 ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് ഹാദി.

ഇതോടെ എഫ്‌സി ഗോവയുടെ ഏഷ്യന്‍ സൈനിംഗ് പൂര്‍ത്തിയായി. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് കൂടി മുന്നില്‍ കണ്ടാണ് ഗോവ മികച്ച ടീമിനെ ഒരുക്കുന്നത്. തിനോടകം തന്നെ ജോര്‍ജ് ഓര്‍ ടിസ്,ഇവാന്‍ ഗോന്‍സാലെസ്,ഇഗോര്‍ അംഗുലോ റെഡീം ട്‌ലാങ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്

നേരത്തെ ഗോവയില്‍ കളിച്ചിരുന്ന നിരവധി താരങ്ങളെ മുംബൈ എഫ്‌സി സ്വന്തമാക്കിയിരുന്നു. ഗോവന്‍ കോച്ചായിരുന്ന ലൊബേരയുടെ നേതൃത്വത്തിലാണ് നിരവധി ഗോവന്‍ സൂപ്പര്‍ താരങ്ങളെ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയത്.