തകര്‍പ്പന്‍ താരങ്ങളുടെ വ്യത്യസ്ത ടീമുമായി ഗോവ, നാട്ടുകാരോടുളള സ്‌നേഹം കണ്ടുപടിക്കണം

ഐഎസ്എല്‍ ഏഴാം സീസണിനുളള ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ എഫ്‌സി ഗോവ. ആറ് വിദേശ താരങ്ങളടക്കം 35 അംഗ ടീമിനെയാണ് ഗോവ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് വിദേശ താരങ്ങളെ സ്വന്തമാക്കാന്‍ അവസരമുണ്ടായിരിക്കേയാണ് ഗോവ ആറ് പേരെ മാത്രം ടീമിലെത്തിച്ച് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

സ്വന്തം നാട്ടില്‍ നിന്ന് 14 പേരെയാണ് ഗോവ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗനായിരുന്ന 11 പേര് ഇത്തവണയും ടീമിനൊപ്പം ഉണ്ട്.

ഈ സീസണില്‍ പുതിയ പരിശീലകനായ ജുവാന്‍ ഫെറാണ്ടോ ആണ് ഗോവയെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്ന അഹ്മദ് ജാഹു, മുര്‍തദ്ദ ഫാള്‍, ഹ്യൂഗോ ബൗമസ്, കോറോ, മന്ദര്‍ റാവു തുടങ്ങി പ്രമുഖരൊക്കെ ക്ലബ് വിട്ടു. പരിശീലകന്‍ ലൊബേരയും മുംബൈയുടെ പരിശീലകനായി.

FC Goa’s squad

Goalkeepers: Mohammad Nawaz, Naveen Kumar, Shubham Dhas, Dylan D’Silva

Defenders: Sanosn Pereira, Seriton Fernandes, Leander D’Cunha, Iván González (Spain), Mohamed Ali, James Donachie (Australia), Sarineo Fernandes, Aibanbha Dohling, Saviour Gama

Midfielders: Lenny Rodrigues, Nestor Dias, Edu Bedia (Spain), Princeton Rebello, Alberto Noguera (Spain), Brandon Fernandes, Phrangki Buam, Redeem Tlang, Makan Winkle Chothe, Alexander Romario Jesuraj, Jorge Ortiz (Spain), Flan Gomes, Seiminlen Doungel

Forwards: Igor Angulo (Spain), Aaren D’Silva, Devendra Murgaonkar, Ishan Pandita

You Might Also Like