റോഡ്രിഗസ് ഗോവയില്‍!, രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍

Image 3
Uncategorized

ഗോവന്‍ മിഡ്ഫീല്‍ഡര്‍ ലെന്നി റോഡ്രിഗസുമായുളള കരാര്‍ പുതുക്കി ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവ. രണ്ട് വര്‍ഷത്തേക്കാണ് റോഡ്രിഗസുമായുളള കാരാര്‍ എഫ്‌സി ഗോവ പുതുക്കിയിരിക്കുന്നത്. ഇതോടെ 2022 വരെ താരം ഗോവന്‍ ജഴ്‌സി അണിയുമെന്ന് ഉറപ്പായി.

‘കഴിഞ്ഞ രണ്ട് സീസണുകള്‍ എന്നെ സംബന്ധിച്ച് അത്ഭുതകരമായിരുന്നു. ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ ജയിച്ചു. സുപ്പര്‍ കപ്പിലും ഐഎസ്എല്‍ ലീഗിലും ഞങ്ങള്‍ വെന്നിക്കൊടി പാറിപ്പിച്ചു. അത് തുടരാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ കരാര്‍ ഒപ്പിട്ടുകൊണ്ട് റോഡ്രിഗസ് പറഞ്ഞു.

അടുത്ത സീസണിനായി ഉറ്റുനോക്കുകയാണെന്ന് പറഞ്ഞതാരം എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദവും തുറന്ന് പ്രകടിപ്പു. സെര്‍ജിയോ ലൊബേരക്ക് പകരം സ്പാനിഷ് പരീശീലകന്‍ ഫെര്‍ണാണ്ടസാണ് ഗോവയുടെ പുതിയ പരിശീലകന്‍.

എഫ്‌സി ഗോവയക്കായി കഴിഞ്ഞ രണ്ട് സീസണിലും നല്ല പ്രകടനം കാഴ്ച്ചവെച്ച താരമാണ് റോഡ്രിഗസ്. 41 മത്സരങ്ങള്‍ ഇതിനോടകം ഗോവയ്ക്കായി ബൂട്ടണിഞ്ഞ ഈ മധ്യനിരതാരം രണ്ട് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് 2018ലാണ് റോഡ്രിഗസ് ഗോവയിലെത്തിയത്.