ലൊബേരയെ പുറത്താക്കിയത് ഞെട്ടിച്ചു, തുറന്ന് പറഞ്ഞ് എഡു ബേഡിയ
എഫ്‌സി ഗോവയുടെ എക്കാലത്തേയും മികച്ച പരിശീലകന്‍ സെര്‍ജിയോ ലെബോരയെ ക്ലബ് സീസണിനിടെ പുറത്താക്കിയത് ഞെട്ടിച്ചെന്ന് ഗോവന്‍ താരം എഡു ബേഡിയ. താരങ്ങള്‍ക്ക് ആ സമയത്ത് അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ലെന്ന് എഫ്‌സി ഗോവന്‍ മിഡ്ഫീല്‍ഡര്‍ പറയുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് എഡു ബേഡിയ ഇക്കാര്യം തുറന്ന് പറഞ്ഞത്. കഴിഞ്ഞ സീസണില്‍ നിര്‍ണായക ഘട്ടത്തില്‍ ആയിരുന്നു ലൊബേരയെ എഫ് സി ഗോവ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. ലീഗ് മത്സരം അവസാനിക്കാന്‍ മൂന്ന് മാത്രം അവശേഷിക്കെയാണ് അപ്രതീക്ഷിതമായി കോച്ചിനെ പുറ്ത്താക്കിയത്.
ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്യല്‍ ആയിരുന്നു അപ്പോള്‍ പ്രധാനം. അത് എല്ലാവര്‍ക്കും ചേര്‍ന്ന് നേടാന്‍ ആയെന്നത് വലിയ കാര്യമാണെന്നും ബേഡിയ കൂട്ടിചേര്‍ത്തു. പുതിയ പരിശീലകന്‍ ഫെറാണ്ടോ ആയി സംസാരിച്ചെന്നും എഫ് സി ഗോവ ക്ലബിന് ഒരു ഫിലോസഫി ഉണ്ടെന്നും അതിന് യോജിക്കുന്ന പരിശീലകനാണ് പുതിയ ആളെന്നും ബേഡിയ കൂട്ടിചേര്‍ത്തു.
കഴിഞ്ഞ രണ്ട് സീസണിലും തങ്ങളുടെ ടീം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും സൂപ്പര്‍ കപ്പും എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടാനായെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇനി അടുത്ത സീസണില്‍ ഐഎസ്എല്‍ കിരീടം കൂടി നേടണം എന്നാണ് ലക്ഷമെന്നും ഗോവന്‍ താരം പറയുന്നു.
നിലവില്‍ ലൊബേര മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനാണ്. ഗോവയില്‍ നിന്ന് മികച്ച നിരവധി താരങ്ങളെ മുംബൈ സിറ്റി ഇതിനോടകം റാഞ്ചി കഴിഞ്ഞു.