നായകനെ പ്രഖ്യാപിച്ച് ഗോവ, ബ്ലാസ്‌റ്റേഴ്‌സിന്റേത് ഉടന്‍ അറിയാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ആതിഥേയരായ എഫ്‌സി ഗോവ നയിക്കുക സ്പാനിഷ് മിഡ്ഫീല്‍ഡറായ എഡു ബേഡിയ. ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിയുക എഡു ബേഡിയ ആയിരിക്കുമെന്ന് ക്ലബ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു.
ലെന്നി റോഡ്രിഗസ് ആയിരിക്കും ഗോവയുടെ വൈസ് ക്യാപ്റ്റന്‍. ഇരുവരും ഉള്‍പ്പെടുന്ന നാല് പേരുടെ നായക സംഘത്തേയും ഗോവ പ്രഖ്യാപിച്ചി്ട്ടുണ്ട്. ഇരുവരേയും കൂടാതെ സരിടണ്‍ ഫെര്‍ണാണ്ടസ്, ഇവാന്‍ ഗോണ്‍സാല്വസ് എന്നിരായിരിക്കും നായക സംഘത്തിലുണ്ടാകുക.
എഫ്‌സി ഗോവയുടെ വിശ്വസ്ത താരമായാണ് എഡു ബേഡിയ അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിലെ പരിശീലകന്‍ ലൊബേരയുമായുളള മാനേജുമെന്റിന്റെ പ്രശ്‌നങ്ങള്‍ കാരണം ടീമിലെ നിരവധി പ്രധാന താരങ്ങള്‍ ടീം വിട്ടിട്ടും ബേഡിയ ഗോവയില്‍ തുടരുകയായിരുന്നു.
ഇതാണ് ബേഡിയയെ നായകനാക്കാന്‍ ഗോവ തീരുമാനിച്ചത്. നേരത്തെ ബേഡിയ നായകനായപ്പോള്‍ ഗോവ കിരീടം നേടിയതും ഈ തീരുമാനത്തിലെത്താന്‍ മാനേജുമെന്റിനെ പ്രേരിപ്പിച്ചു.
അതെസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ ആരെന്ന കാര്യവും ഉടന്‍ തന്നെ അറിയാന്‍ കഴിയും. വിസന്റെ ഗോമസിനും ഗാരി ഹൂപ്പറിനും കോസ്റ്റ നമോയേനിസുവില്‍ ആരെങ്കിലും ആയിരിക്കും ബ്ലാസ്‌റ്റേഴ്‌സില്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ആണിയുക.