നായകനെ പ്രഖ്യാപിച്ച് ബംഗളൂരുവും, ബ്ലാസ്റ്റേഴ്‌സില്‍ സാധ്യത മൂന്ന് പേര്‍ക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലും കരുത്തരായ ബംഗളൂരു എഫ്‌സിയെ നയിക്കുക ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി തന്നെയയാരിക്കും. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ തുടര്‍ച്ചായ ഏഴാം വര്‍ഷമാണ് ഛേത്രി ബംഗളൂരുവിന്റെ നായകനാകുന്നത്.
2013 ല്‍ ബെംഗളൂരു എഫ്‌സി നിലവില്‍ വന്നത് മുതല്‍ ഛേത്രിയായിരുന്നു ബംഗളൂരുവിന്റെ നായകന്‍. ഛേത്രിയ്ക്ക് കീഴില്‍ ബംഗളൂരു രണ്ട് വീതം ഐലീഗ് ഫെഡറേഷന്‍ കപ്പ് കിരീടവും ഒന്ന് വീതം ഐഎസ്എല്‍ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു. ബംഗളൂരുവിനെ ഒരു തവണ എഎഫ്‌സി കപ്പ് റണ്ണര്‍ അപ്പാക്കാനും ഛേത്രിയ്ക്കായി.
നിലവില്‍ ബംഗളൂരുവിനെ കൂടാതെ എഫ്‌സി ഗോവുയും ഐഎസ്എല്ലിനുളള നായകനെ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പര്‍ താരം എഡു ബേഡിയയാണ് എഫ്‌സി ഗോവയുടെ നായകന്‍. ലെന്നി റോഡ്രിഗസ് ആയിരിക്കും ഗോവയുടെ വൈസ് ക്യാപ്റ്റന്‍. ഇരുവരും ഉള്‍പ്പെടുന്ന നാല് പേരുടെ നായക സംഘത്തേയും ഗോവ പ്രഖ്യാപിച്ചി്ട്ടുണ്ട്. ഇരുവരേയും കൂടാതെസരിടണ്‍ ഫെര്‍ണാണ്ടസ്, ഇവാന്‍ ഗോണ്‍സാല്വസ് എന്നിരായിരിക്കും നായക സംഘത്തിലുണ്ടാകുക.
എഫ്സി ഗോവയുടെ വിശ്വസ്ത താരമായാണ് എഡു ബേഡിയ അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിലെ പരിശീലകന്‍ ലൊബേരയുമായുളള മാനേജുമെന്റിന്റെ പ്രശ്നങ്ങള്‍ കാരണം ടീമിലെ നിരവധി പ്രധാന താരങ്ങള്‍ ടീം വിട്ടിട്ടും ബേഡിയ ഗോവയില്‍ തുടരുകയായിരുന്നു.
ഇതാണ് ബേഡിയയെ നായകനാക്കാന്‍ ഗോവ തീരുമാനിച്ചത്. നേരത്തെ ബേഡിയ നായകനായപ്പോള്‍ ഗോവ കിരീടം നേടിയതും ഈ തീരുമാനത്തിലെത്താന്‍ മാനേജുമെന്റിനെ പ്രേരിപ്പിച്ചു.
അതെസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ആരെന്ന കാര്യവും ഉടന്‍ തന്നെ അറിയാന്‍ കഴിയും. വിസന്റെ ഗോമസിനും ഗാരി ഹൂപ്പറിനും കോസ്റ്റ നമോയേനിസുവില്‍ ആരെങ്കിലും ആയിരിക്കും ബ്ലാസ്റ്റേഴ്സില്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ആണിയുക.